ശാരീരികക്ഷമതയുടെ പ്രാധാന്യം അറിയിക്കാനാണ് ബി.ജെ.പിയുടെ പുതിയ ക്യാംപയിന്‍ 

ഹിസാര്‍: ശാരീരിക ക്ഷമതയുടെ ആവശ്യകതയെ ഓര്‍മ്മിപ്പിക്കാനാണ് ബി.ജെ.പി പുതിയ ക്യാംപയിനുമായി രംഗത്തെത്തിയത്. 'ഹം ഫിറ്റ് തോ, ഇന്ത്യ ഫിറ്റ്' എന്നതാണ് ക്യാംപയിന്റെ മുദ്രാവാക്യം. 

ക്യാംപയിന് വേണ്ടത്ര പ്രചാരം നല്‍കാന്‍ ബി.ജെ.പി നേതാക്കളെല്ലാം പലതരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തിയപ്പോള്‍ ഹരിയാന പ്രസിഡന്റ് സുഭാഷ് ഭരാലയുടെ ശ്രമം മാത്രം വലിയ ജനശ്രദ്ധ നേടിയിരിക്കുകയാണ്. 

നീന്തലിന്റെ പ്രാധാന്യം ജനങ്ങളിലേക്കെത്തിക്കാന്‍ നല്ല ഒഴുക്കുള്ള ഒരു കനാലിലേക്ക് എടുത്തുചാടുകയായിരുന്നു അമ്പതുകാരനായ സുഭാഷ്. തുടര്‍ന്ന് കനാലില്‍ അല്‍പനേരം നീന്തിയ ശേഷം തിരിച്ചുകയറി. തന്റെ സാഹസിക പ്രചാരണത്തിന്റെ ദൃശ്യങ്ങള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും അമിത് ഷായേയും മനോഹര്‍ലാല്‍ ഖട്ടാറിനേയും ടാഗ് ചെയ്ത ശേഷം സുഭാഷ് തന്നെയാണ് ട്വീറ്റ് ചെയ്തത്.


Scroll to load tweet…