തിരുവനന്തപുരം: തിരുവനന്തപുരത്ത് ആര്‍ എസ് എസ് കാര്യവാഹക് വെട്ടേറ്റ് മരിച്ചതില്‍ പ്രതിഷേധിച്ച് സംസ്ഥാനത്ത് ബിജെപി ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ തുടങ്ങി. രാവിലെ ആറു മുതല്‍ വൈകീട്ട് ആറുവരെയാണ് ഹര്‍ത്താല്‍. ശനിയാഴ്ച രാത്രി 10 മണിയോടെയാണ് ശ്രീകാര്യത്ത് ആര്‍ എസ് എസ് കാര്യവാഹക് രാജേഷ് വെട്ടേറ്റ് മരിച്ചത്.
വെട്ടേറ്റ് ഗുരുതരമായി പരിക്കേറ്റ രാജേഷിനെ സ്വകാര്യആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കൈപ്പത്തി വെട്ടിമാറ്റിയ നിലയിലാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അടിയന്തരശസ്‌ത്രക്രിയയ്‌ക്ക് വിധേയനാക്കിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
അവശ്യസര്‍വ്വീസുകളെ ഹര്‍ത്താലില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഹര്‍ത്താലുമായി സഹകരിക്കണമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്‍റ് കുമ്മനം രാജശേഖരന്‍ അറിയിച്ചു.
