Asianet News MalayalamAsianet News Malayalam

രാഷ്ട്രനിർമ്മിതി ആഗ്രഹിക്കുന്നവർ സംഭാവന ചെയ്യുക; മൈക്രോ ഡൊണേഷന്‍സുമായി ബിജെപി

'രാജ്യം കെട്ടി പടുത്തുയർത്തുന്നതിന് ജനങ്ങൾ സംഭാവന ചെയ്യുക' എന്ന പ്രഖ്യാപനവുമായാണ് ബിജെപി രം​ഗത്തെത്തിയിരിക്കുന്നത്. നമോ ആപ്പിന്റെ പുതിയ സേവനമായ മൈക്രോ ഡൊണേഷന്‍സിലൂടെയാണ് ജനങ്ങളുടെ കൈയിൽനിന്ന് പണം സംഭാവനയായി പിരിക്കുക. 
 

BJP introduced a micro-donations platform for via  NaMo app
Author
New Delhi, First Published Sep 18, 2018, 11:50 PM IST

ദില്ലി: ലോക്സഭാ തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് പുതിയ പ്രചരണ തന്ത്രവുമായി ബിജെപി. 'രാജ്യം കെട്ടി പടുത്തുയർത്തുന്നതിന് ജനങ്ങൾ സംഭാവന ചെയ്യുക' എന്ന പ്രഖ്യാപനവുമായാണ് ബിജെപി രം​ഗത്തെത്തിയിരിക്കുന്നത്. നമോ ആപ്പിന്റെ പുതിയ സേവനമായ മൈക്രോ ഡൊണേഷന്‍സിലൂടെയാണ് ജനങ്ങളുടെ കൈയിൽനിന്ന് പണം സംഭാവനയായി പിരിക്കുക. 

"രാഷ്ട്രനിർമ്മിതിക്ക് സംഭാവന ചെയ്യാൻ നിങ്ങൾ ആഗ്രഹിക്കുന്നുണ്ടോ? മുമ്പൊരിക്കലും ഇതുപോലൊരു കര്‍ത്തവ്യം നിർവഹിക്കാനുള്ള അവസരം നിങ്ങൾക്ക് ലഭിച്ചിട്ടുണ്ടാവില്ല", ഇതാണ് നമോ ആപ്പിന്റെ പുതിയ സ്വാ​ഗത സന്ദേശം. 5 രൂപ, 50 രൂപ, 500 രൂപ, 1000 രൂപ എന്നിങ്ങനെയുള്ള തുകകളാണ് ആപ്പ് വഴി സംഭാവന നല്‍കാന്‍ സാധിക്കുക. ഇങ്ങനെ ലഭിക്കുന്ന സംഭാവനകള്‍ ബിജെപിയുടെ പ്രവര്‍ത്തന ഫണ്ടിലേക്കാണ് എത്തുക.  

ലോകത്തിന്റെ പലഭാ​ഗത്തുനിന്നായി സംഭാവന ചെയ്യാൻ താൽപര്യമുണ്ടെന്ന് അറിയിച്ച് നിരവധി ആളുകളാണ് ആപ്പ് വഴി അയക്കുന്നത്. ഇതിനോടനുബന്ധിച്ചാണ് ആപ്പിൽ മൈക്രോ ഡോണേഷന്‍സ് സേവനം ആരംഭിച്ചതെന്ന് ബിജെപിയുടെ ദേശീയ ഇൻഫർമേഷൻ ആന്റ് ടെക്നോളജി ഇൻ ചാർജ് ഉദ്യോ​ഗസ്ഥൻ അമിത് മാൽവി പറഞ്ഞു. 

നമോ ആപ്പിൽ മൂന്ന് പുതിയ സേവനങ്ങളാണ് ബിജെപി അവതരിപ്പിച്ചത്. വോളന്റിയർ പ്ലാറ്റ്ഫോം, മർച്ചൻഡൈസ്, മൈക്രോ ഫണ്ടുകൾ എന്നിവയാണവ.   

Follow Us:
Download App:
  • android
  • ios