ഭോപ്പാല്‍: മധ്യപ്രദേശില്‍ വനിത പോലീസ് ഉദ്യോഗസ്ഥയെ മര്‍ദിച്ച ബിജെപി നേതാവ് അറസ്റ്റില്‍. ടിക്കമാഗ്ര ജില്ലയിലാണ് സംഭവം. അമിത വേഗത്തില്‍ ബൈക്ക് ഓടിച്ചെത്തിയ  ബിജെപി നേതാവ് മുബീന്ദ്ര സിംഗിനെ വനിത പൊലീസ് തടഞ്ഞിരുന്നു.

ബൈക്ക് തടഞ്ഞതിനു പിന്നാലെ മുബീന്ദ്ര സിംഗും ഒപ്പമുണ്ടായിരുന്നയാളും ബൈക്കില്‍ നിന്നിറങ്ങി പോലീസ് ഉദ്യോഗസ്ഥയെ മര്‍ദ്ദിക്കുകയായിരുന്നു. കൂടുതല്‍ പോലീസ് സ്ഥലത്തെത്തുന്നതിനു മുമ്പ് തന്നെ ഇവര്‍ ഇവിടെ നിന്നും രക്ഷപ്പെടുകയും ചെയ്തു. എന്നാല്‍ പിന്നീട് പൊലീസ് നടത്തിയ അന്വേഷണത്തിൽ ഇവരെ പിടികൂടുകയായിരുന്നു.