കോടികളുടെ മയക്കുമരുന്നുമായി ബിജെപി നേതാവ് പിടിയില്‍

ഇംഫാല്‍: കോടികള്‍ വില വരുന്ന നിരോധിത മയക്കുമരുന്നുമായി ബിജെപി നേതാവ് ഉള്‍പ്പെടെ ഏഴ് പേര്‍ പിടിയില്‍. 27 കോടി രൂപയുടെ നിരോധിത മയക്കുമരുന്നുകളാണ് ബിജെപി നേതാവും മണിപ്പൂര്‍ ചാന്ദര്‍ ജില്ലയിലെ കൗണ്‍സില്‍ ചെയര്‍മാനുമായ ലാക്കോസി സോയുടെയും സംഘത്തിന്‍റെയും കയ്യില്‍നിന്ന് പിടികൂടിയത്. 

ഹെറോയിന്‍, മയക്കുമരുന്ന് ഗുളിക, നിരോധിച്ച നോട്ടുകള്‍, തോക്കുകള്‍, പാസ്ബുക്കുകള്‍ എന്നിവയും ഇവരില്‍നിന്ന് പിടികൂടി. കോണ്‍ഗ്രസ് പ്രതിനിധിയായി ചാന്ദലിലെ സ്വയംഭരണ കൗണ്‍സില്‍ ചെയര്‍മാനായ ലാക്കോസി പിന്നീട് ബിജെപിയില്‍ ചേരുകയായിരുന്നു. ലക്കോസിയുടെ വീട്ടില്‍ നടത്തിയ പരിശോധനയിലാണ് രണ്ട് പെട്ടികളിലായി സൂക്ഷിച്ച മയക്കുമരുന്നുകള്‍ കണ്ടെത്തിയത്. പൊലീസിന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്നായിരുന്നു തിരച്ചില്‍.