ധന്‍ബാദ്: സോഷ്യല്‍ മീഡിയയില്‍ അശ്ലീല വീഡിയോ പ്രചരിച്ച ബി.ജെ.പി വനിതാ നേതാവ് രാജിവച്ചു. ബി.ജെ.പിയുടെ വനിതാ വിഭാഗമായ മഹിളാ മോര്‍ച്ചയുടെ ധന്‍ബാദ് ജില്ലാ പ്രസിഡന്‍റായിരുന്ന നേതാവ് ഗീത ദേവി സിംഗാണ് രാജിവച്ചത്. ഗീത പുരുഷ സുഹൃത്തിനൊപ്പം ലൈംഗിക വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു.
ആറ് മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോയാണ് പ്രചരിച്ചത്. തന്റെ മുന്‍ സുഹൃത്തായ സത്യേന്ദ്ര സിന്‍ഹയാണ് വീഡിയോയിലുള്ളതെന്ന് ഗീത സ്ഥിരീകരിച്ചിരുന്നു. വീഡിയോയിലുള്ള ഇയാള്‍ തന്നെയാണ് വീഡിയോ പുറത്ത് വിട്ടതെന്ന് ഗീത ആരോപിച്ചിരുന്നു. തന്നെ ചതിച്ചാണ് വീഡിയോ തയ്യാറാക്കിയതെന്നും ഇയാള്‍ മുന്‍പ് തന്റെ കയ്യില്‍ നിന്ന് ഏഴ് ലക്ഷം രൂപ തട്ടിയെടുക്കാന്‍ ഇയാള്‍ ശ്രമിച്ചതായും ഗീത ആരോപിച്ചിരുന്നു.
