പീഡനക്കേസ് പ്രതികളെ അനുകൂലിച്ച ബിജെപി മന്ത്രിമാര്‍ രാജിവച്ചു

First Published 13, Apr 2018, 8:03 PM IST
bjp ministers resigned from kashmiri ministry
Highlights
  • ബിജെപി സംസ്ഥാന അധ്യക്ഷന്‍ സാത് ശര്‍മ്മയ്ക്കാണ് ഇരുവരും കത്ത് നല്‍കിയത്.
     

ശ്രീനഗര്‍: എട്ട് വയസ്സുകാരി ക്രൂരബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതികള്‍ക്ക് അനുകൂലമായ നിലപാട് എടുത്ത രണ്ട് ബിജെപിമന്ത്രിമാര്‍ രാജിവച്ചു. ജമ്മു-കശ്മീര്‍ വനം വകുപ്പ് മന്ത്രി ലാല്‍ സിങ്, വാണിജ്യകാര്യമന്ത്രി ചന്ദര്‍ പ്രകാശ് ഗംഗ എന്നിവരാണ് രാജിവച്ചത്. ബിജെപി സംസ്ഥാന അധ്യക്ഷന്‍ സാത് ശര്‍മ്മയ്ക്കാണ് ഇരുവരും കത്ത് നല്‍കിയത്.
 

loader