Asianet News MalayalamAsianet News Malayalam

ബിജെപി എംഎൽഎ ​ഗ്യാൻദേവ് അഹൂജ പാര്‍ട്ടിയില്‍ നിന്ന് രാജി വച്ചു

ബിജെപിയ്ക്കെതിരെ ജയ്പൂരിലെ സം​ഗാനീരിൽ നിന്ന് മത്സരിക്കുമെന്നും ​ഗ്യാൻദേവ് പ്രഖ്യാപിച്ചിരിക്കുകയാണ്. വിവാദപ്രസ്താവനകൾ നടത്തി മാധ്യമശ്രദ്ധ നേടിയ ബിജെപി നേതാവാണ് അഹൂജ.

bjp mla gyandev ahuja resigned from bjp
Author
Rajasthan, First Published Nov 18, 2018, 10:35 PM IST

ജയ്പൂർ: രാജസ്ഥാനിലെ ബിജെപി എംഎൽഎ ​ആയ ​ഗ്യാൻദേവ് അഹൂജ പാര്‍ട്ടിയില്‍ നിന്ന് രാജി വച്ചു. ആൽവാറിലെ രാം​ഗഡ് മണ്ഡലത്തിലെ എംഎൽഎയാണ് അഹൂജ ഇപ്പോൾ. നിയമസഭാ തെരഞ്ഞെടുപ്പിൽ സീറ്റ് നിഷേധിച്ചതിനെ തുടർന്നാണ് രാജി. ബിജെപി സംസ്ഥാന സെക്രട്ടറി മദൻ ലാൽ സൈനിക്കാണ് അഹൂജ രാജി കൈമാറിയിരിക്കുന്നത്. ബിജെപിയ്ക്കെതിരെ ജയ്പൂരിലെ സം​ഗാനീരിൽ നിന്ന് മത്സരിക്കുമെന്നും ​ഗ്യാൻദേവ് പ്രഖ്യാപിച്ചിരിക്കുകയാണ്. വിവാദപ്രസ്താവനകൾ നടത്തി മാധ്യമശ്രദ്ധ നേടിയ ബിജെപി നേതാവാണ് അഹൂജ.

ജെഎൻയുവിൽ‌ നിന്ന് കോണ്ടങ്ങൾ കണ്ടെടുത്തുവെന്ന് വിവാദ പ്രസ്താവന നടത്തിയത് അഹൂജയായിരുന്നു. മാത്രമല്ല, ഇവിടെ വിദ്യാർത്ഥികൾ ന​ഗ്നരായി എത്താറുണ്ടെന്നും പറഞ്ഞിരുന്നു. പശുക്കടത്ത് നടത്തിയെന്നാരോപിച്ച് പെഹ്ള ഖാൻ ആൾക്കൂട്ടകൊലപാതകത്തിന് ഇരയായപ്പോൾ പശുക്കളെ കടത്തുന്നവരുടെ വിധി മുമ്പും ഇത് തന്നെയായിരുന്നു എന്നായിരുന്നു അഹൂജയുടെ പ്രസ്താവന. പശുവിനെ കടത്തുന്നവർ അവയെ കൊല്ലുന്നവരാണെന്നും ഇദ്ദേഹം അന്ന് അഭിപ്രായപ്പെട്ടിരുന്നു. 


 

Follow Us:
Download App:
  • android
  • ios