ചില പ്രമുഖ കോണ്‍ഗ്രസ് നേതാക്കള്‍ ബിജെപിയില്‍ ചേരുമെന്ന് കഴിഞ്ഞ ദിവസം ബി.എസ്. യെദ്യൂരപ്പ പറഞ്ഞിരുന്നു. ബിജെപി സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താന്‍ നോക്കുന്നതായി മുഖ്യമന്ത്രി എച്ച.ഡി. കുമാരസ്വാമി പറഞ്ഞതിന് പിന്നാലെയായിരുന്നു ബിജെപി അധ്യക്ഷന്‍റെ പ്രതികരണം
ബംഗളൂരു: കര്‍ണാടകയില്‍ ഏഴോ എട്ടോ ബിജെപി എംഎല്‍എമാരെങ്കിലും ഭരണത്തിന് നേതൃത്വം നല്‍കുന്ന കോണ്‍ഗ്രസ് -ജെഡിഎസ് സഖ്യത്തില്‍ ചേരാന്‍ കാത്തുനില്‍ക്കുകയാണെന്ന് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഡി.ജി. റാവു. കോണ്‍ഗ്രസിന്‍റെ എംഎല്‍എമാരെ അടര്‍ത്തിയെടുക്കാമെന്നാണ് ബിജെപി കരുതുന്നത്.
എന്നാല്‍, അവരെ ഞെട്ടിച്ച് അവരുടെ എംഎല്‍എമാര്‍ പാര്‍ട്ടി വിടാന്‍ തയാറാണ്. പക്ഷേ, മനസാക്ഷി നിരക്കാത്തത് കൊണ്ട് ഞങ്ങള്‍ അത് ചെയ്യുന്നില്ല. എന്നാല്‍, ബിജെപി വീണ്ടും ഇത്തരം പ്രവര്‍ത്തനങ്ങളുമായി വന്നാല്‍ മിണ്ടാതിരിക്കില്ലെന്നും റാവു വ്യക്തമാക്കി.
ചില പ്രമുഖ കോണ്‍ഗ്രസ് നേതാക്കള്‍ ബിജെപിയില്‍ ചേരുമെന്ന് കഴിഞ്ഞ ദിവസം ബി.എസ്. യെദ്യൂരപ്പ പറഞ്ഞിരുന്നു. ബിജെപി സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താന്‍ നോക്കുന്നതായി മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമി പറഞ്ഞതിന് പിന്നാലെയായിരുന്നു ബിജെപി അധ്യക്ഷന്‍റെ പ്രതികരണം.
സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താന്‍ ഞങ്ങള്‍ നോക്കുന്നില്ല. എന്നാല്‍, ഉറപ്പായും ചില കോണ്‍ഗ്രസ് നേതാക്കള്‍ ബിജെപിയില്‍ ചേരും.
കോണ്‍ഗ്രസ് -ജെഡിഎസ് നേതാക്കള്‍ക്ക് എന്ത് കൊണ്ടാണ് ഭയമെന്ന് തനിക്ക് അറിയില്ലെന്നും യെദ്യൂരപ്പ പറഞ്ഞിരുന്നു. ഏറെ നാടകീയ സംഭവങ്ങള്‍ക്ക് ശേമാണ് കര്‍ണാടകയില്‍ കോണ്‍ഗ്രസ് -ജെഡിഎസ് സഖ്യം അധികാരത്തിലെത്തിയത്.
