രാവിലെ ഒമ്പത് മണിക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി പതാക ഉയര്‍ത്തും. 9.30ക്കാണ് യോഗം തുടങ്ങുക. ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ ആമുഖ പ്രഭാഷണം നടത്തും. യോഗത്തിന്റെ അവസാനത്തിലായിരിക്കും പ്രധാനമന്ത്രി നരേന്ദ്രമോദി സംസാരിക്കുന്നത്. കൗണ്‍സിലില്‍ അവതരിപ്പിക്കുന്ന രാഷ്‌ട്രീയ പ്രമേയത്തില്‍ പാകിസ്ഥാനെതിരായി പരാമര്‍ശം ഉണ്ടാകുമോ എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. 3.30ന് ദീനദയാല്‍ ഉപാധ്യായയുടെ ജന്മശതാബ്ദി ആഘോഷവും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും.