തിരുവനന്തപുരം: ബിജെപിയുടെ സംസ്ഥാന കമ്മിറ്റി ഓഫീസിനു നേരെ ആക്രമണം. തിരുവനന്തപുരം കുന്നുകുഴിയിലെ ബി ജെ പി സംസ്ഥാന കമ്മിറ്റി ഓഫീസിനു നേരെയാണ് ആക്രമണം നടന്നത്. ബുധനാഴ്ച പുലര്‍ച്ചെ 12.30 ഓടെയാണ് സംഭവം. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ബൈക്കിലെത്തിയ രണ്ടംഗ സംഘം കെട്ടിടത്തിനു നേരെ നാടൻ ബോംബെറിഞ്ഞതായി ജീവനക്കാർ പറയുന്നു. ജനാലയിലെ ചില്ലുകൾ തകർന്നിട്ടുണ്ട്. പൊലീസ് സംഭവസ്ഥലത്ത് പരിശോധന നടത്തി. സംഭവം നടക്കുമ്പോള്‍ നേതാക്കളാരും ഓഫീസില്‍ ഇല്ലായിരുന്നു. സംഭവത്തിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു.