ആര്‍എസ്എസ് ആരുടെയും പേര് നിര്‍ദ്ദേശിച്ചില്ല
തിരുവനന്തപുരം: അമിത് ഷാ വന്നിട്ടും സംസ്ഥാന പ്രസിഡന്റിന്റെ കാര്യത്തിൽ ഒരു ധാരണയും ആകാതെ ബിജെപി. കേരള ഘടകത്തിന്റെ പ്രവർത്തനം പോരെന്നു വിമർശിച്ച ഷാ പുതിയ പ്രസിഡന്റിനെക്കുറിച്ച് ഒന്നും പറഞ്ഞില്ല.
കോർ കമ്മിറ്റി അംഗങ്ങളോട് എന്തെങ്കിലും പറയാനുണ്ടോ എന്ന് ചോദിച്ചപ്പോൾ ഒരു നേതാവും പ്രസിഡന്റിന്റെ കാര്യം മിണ്ടിയില്ല. മാണിക്ക് എതിരായ വി മുരളീധരന്റെ വിമർശനം ചെങ്ങന്നൂരിൽ തിരിച്ചടി ആയെന്ന് ശ്രീധരൻ പിള്ള പറഞ്ഞു. രാത്രി സംസ്ഥാന ആർ എസ് എസ് നേതാക്കളെ അമിത് ഷാ കാണുകയുണ്ടായെങ്കിലും സംസ്ഥാന അധ്യക്ഷൻ സ്ഥാനത്തേക്ക് ആരുടേയും പേര് ആർ എസ് എസ് നിര്ദ്ദേശിച്ചില്ല.
