കോണ്‍ഗ്രസിലെ ലിംഗായത്ത് എം എല്‍ എമാരെ അടര്‍ത്തിയെടുക്കാമോ എന്നതാണ് ഒരു വഴി. രേവണ്ണയെ സ്വാധീനിച്ച് ജെ ഡിഎസിനെ പിളര്‍ത്തുക. എന്നതാണ് രണ്ടാം വഴി
ബെംഗളൂരു: എം എല് എമാരുടെ ലിസ്റ്റ് ഹാജരാക്കാന് ഗവര്ണ്ണറോട് ബിജെപി ആവശ്യപ്പെട്ടത് 2 ദിവസം. കുതിരക്കച്ചവടത്തിനുള്ള സമയമാണിതെന്ന് കോണ്ഗ്രസും ജെഡിഎസും ആരോപിക്കുമ്പോള് സ്വന്തം എം എല്എമാരെ അടര്ത്തിയെടുക്കുമെന്ന ഭയം ഇരു പാര്ട്ടികളെയും ആശങ്കയിലാക്കുന്നു. ഏറ്റവും വലിയ ഒറ്റകക്ഷിയെന്ന നിലയില് ബി.ജെ.പിക്ക് തന്നെ ഗവര്ണ്ണർ ആദ്യം അവസരം നല്കിയേക്കും.
വജുഭായ് വാല എന്ന പഴയ ഗുജറാത്ത് നിയമസഭാസ്പീക്കറുടെ കോര്ട്ടിലാണിപ്പോള് പന്ത്. ഗവര്ണ്ണറെന്ന നിലയില് ബി.ജെ.പിക്ക് വിധേയനായയതിനാലാണ് കുമാരസ്വാമിക്ക് മുന്പ് തന്നെ കാണാന് യെദിയൂരപ്പയ്ക്ക് അദ്ദേഹം അവസരമൊരുക്കിയത്. 2 ദിവസമാണ് ബിജെപി ചോദിച്ച സമയം . ബി.ജെ.പിക്ക് മുൻപിലുള്ള വഴികള് ഇപ്രകാരമാണ്. വിശ്വാസവോട്ട് തേടാന് അവസരം ചോദിച്ച പഴയ വാജ്പേയ് മന്തിസഭാ മോഡലില് ഇറങ്ങിപ്പോരുക. പക്ഷേ അമിത്ഷാ നയിക്കുന്ന ബിജെപി അങ്ങിനെയൊരു നിഷ്കളങ്ക സമീപനം സ്വീകരിക്കില്ല.
കോണ്ഗ്രസിലെ ലിംഗായത്ത് എം എല് എമാരെ അടര്ത്തിയെടുക്കാമോ എന്നതാണ് ഒരു വഴി. രേവണ്ണയെ സ്വാധീനിച്ച് ജെ ഡിഎസിനെ പിളര്ത്തുക. എന്നതാണ് രണ്ടാം വഴി. ഇത് കോണ്ഗ്രസിനെ്റയും ജെഡിഎസിന്റെയും ചങ്കിടിപ്പ് കൂട്ടുന്നുണ്ട്. ഇനി ജെഡിഎസ് കോണ്ഗ്രസ് സഖ്യത്തെ ഗവര്ണ്ണറാദ്യം വിളിച്ചാലും അലോസരമില്ലാതെ ഒരു സര്ക്കാരുണ്ടാക്കാന് അവര്ക്ക് കഴിയുമോ. സിദ്ധാരാമയ്യയെ പോലുള്ളവര് ഈ സഖ്യം ആഗ്രഹിക്കുന്നില്ല.എം എല് എമാരെ ഒളിവില് താമസിപ്പിക്കുന്ന റിസോര്ട്ട് രാഷ്ട്രീയത്തിലെ പുതിയ അധ്യായമാണ് കര്ണ്ണാടകത്തിയിലേത്..2008ല് യെദിയൂരപ്പ സര്ക്കാരിന് വിശ്വാസവോട്ട് നേടിയതും സമാനമായ കുതിരക്കച്ചവടം നടത്തിയായിരുന്നു എന്നത് കര്ണ്ണാടകത്തിലേ ദുര്ബ്ബലമായ രാഷ്ട്രീയാവസ്ഥയിലേക്ക് വിരല്ചൂണ്ടുന്നു.
