കമലിനെതിരെ എഎന്‍ രാധാകൃഷ്ണന്‍ നടത്തിയ പരാമര്‍ശങ്ങള്‍ ബിജെപിയില്‍ അഭിപ്രായഭിന്നതയ്ക്ക് കാരണമായിരുന്നു. രാധാകൃഷ്ണനെ തള്ളി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ രംഗത്തുവന്നു. ഇതിന് പിന്നാലെയാണ് ബിജെപി സംസ്ഥാന വക്താവും നിലപാട് വ്യക്തമാക്കിയത്.എല്ലാവരെയും തുറന്ന് കേള്‍ക്കാന്‍ സാധിക്കണം. എങ്കില്‍ മാത്രമേ ജനാധിപത്യത്തിലും സംസ്‌കാരത്തിലും പാരമ്പര്യത്തിലും നമുക്ക് അഭിമാനിക്കാന്‍ വകയുണ്ടാവു. ഇനി ഒരു അടിയന്തിതിരവസ്ഥയുടെ ഓര്‍മ്മപോലും നമ്മെ അസ്വസ്ഥരാക്കണമെന്നും എം എസ് കുമാര്‍ തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

ആരെങ്കിലും സ്വന്തം അഭിപ്രായം പറഞ്ഞുപോയാല്‍ മാധ്യമങ്ങളിലൂടെ വളഞ്ഞിട്ടു ആക്രമിക്കുന്ന രീതി - സോഷ്യല്‍ മീഡിയയുടെ ശക്തിയാണെന്ന വിളംബരത്തോടെ- അനുവര്‍ത്തിക്കുന്നത് എന്ത് ന്യായം പറഞ്ഞാലും സംസ് കാരരഹിതവും തരംതാണതുമാണ്. ഏതു വിഷയത്തെകുറിച്ചും ആര്‍ക്കും പ്രതികരിക്കാം. അതിനുള്ള അവകാശം അനുവദിക്കപ്പെട്ടിട്ടുള്ള രാഷ്ട്രമാണ് ഭാരതം. 

അഭിപ്രായം പറയുകയോ എഴുതുകയോ ചെയ്യുമ്പോള്‍ മാന്യതയും സഭ്യതയും കൈവിടാതെനോക്കാനുള്ള അന്തസ്സ് പാലിക്കണമെന്നുമാത്രം. അടുത്തിടെകണ്ട പല അഭിപ്രായപ്രകടനങ്ങളിലും ഇല്ലാതെ പോയതും അതാണ്. നമുക്ക് ഇഷ്ടംതോന്നാത്ത കാര്യങ്ങള്‍ ആരെങ്കിലും പറയുമ്പോള്‍ എന്തിനു ഈ അസഹിഷ്ണുതയെന്നും അദ്ദേഹം ചോദിക്കുന്നു.