കാസര്‍കോട് മാത്രമല്ല, സി പി എം നേതാക്കൾ പ്രതികളായ എല്ലാ കൊലപാതക കേസുകളും സിബിഐ അന്വേഷിക്കണം: ശ്രീധരൻപിള്ള

https://static.asianetnews.com/images/authors/505eb3cc-6d2a-5f3a-aa1a-b10521c5a3e5.png
First Published 24, Feb 2019, 6:17 PM IST
bjp state president sreedharan pilla demand cbi prob on kasargod twin
Highlights

 സിപിഎം നേതാക്കൾ പ്രതികളായ എല്ലാ കൊലപാതക കേസുകളും സിബിഐ അന്വേഷിക്കണമെന്നും ശ്രീധരൻപിള്ള പറഞ്ഞു

കോഴിക്കോട്: പെരിയ കൊലപാതകത്തിൽ സിബിഐ അന്വേഷണം വേണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ അഡ്വ. പി എസ് ശ്രീധരൻ പിള്ള. സി പി എം നേതാക്കൾ പ്രതികളായ എല്ലാ കൊലപാതക കേസുകളും സിബിഐ അന്വേഷിക്കണം. സംസ്ഥാന പോലീസിൽ നിന്ന് ഇരകൾക്ക് നീതി കിട്ടില്ലെന്നും ശ്രീധരൻപിള്ള കോഴിക്കോട് പറഞ്ഞു

കാസർകോട് പെരിയയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കൃപേഷും ശരത് ലാലും കൊല്ലപ്പെട്ട സംഭവത്തിൽ സിബിഐ അന്വേഷണം വേണമെന്ന് ബിജെപി എംപി സുരേഷ് ഗോപിയും ആവശ്യപ്പെട്ടിരുന്നു.

കേസിൽ സത്യാവസ്ഥ പുറത്ത് വരണം. ഇരട്ടക്കൊലപാതകക്കേസിന്‍റെ അന്വേഷണ ഉദ്യോഗസ്ഥനായ ശ്രീജിത്ത് മികച്ച ഉദ്യോഗസ്ഥനാണ്. എന്നാല്‍ ശ്രീജിത്തിനെ നിയന്ത്രിക്കുന്നവരെ വിശ്വാസമില്ലെന്നും സുരേഷ് ഗോപി കാസര്‍കോട് പറഞ്ഞു. കൊല്ലപ്പെട്ടവരുടെ വീടുകളിൽ സന്ദർശനം നടത്തിയ ശേഷമായിരുന്നു സുരേഷേ് ഗോപി എംപി യുടെ പ്രതികരണം.

അതേസമയം പൊലീസിനു മുന്നിൽ രാഷ്ട്രീയമില്ലെന്നും കൊലയ്ക്ക് പിന്നിലെ രാഷ്ട്രീയം നോക്കിയല്ല കേസ് അന്വേഷിക്കുന്നതെന്നും ഡിജിപി ലോക്നാഥ് ബെഹ്റ തിരുവനന്തപുരത്ത് പറഞ്ഞു. എന്നാൽ കേസ് സിബിഐ അന്വേഷിക്കണമെന്ന ആവശ്യത്തോട് ഡിജിപി പ്രതികരിച്ചില്ല.

loader