ദേശീയ അധ്യക്ഷന്‍ അമിത്ഷായുടെ നേതൃത്വത്തില്‍ ബിജെപി കോര്‍കമ്മിറ്റിയോഗവും, എന്‍ഡിഎ യോഗവും നാളെ ചേരും. എന്‍ഡിഎയുമായി സഹകരിക്കുന്നതില്‍ കേരളാകോണ്‍ഗ്രസ് എം അടക്കമുള്ള കക്ഷികളാണ് നിലപാട് വ്യക്തമാക്കേണ്ടതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
തെരഞ്ഞെടുപ്പ് കാലത്ത് നല്‍കിയ വാഗ്ദാനങ്ങള്‍ ലംഘിച്ചെന്നാണ് ഘടകക്ഷികളായ ബിഡിജെഎസിന്റെയും, ജനാധിപത്യരാഷ്ട്രീയ സഭയുടെയും പരാതി. ദേശീയ കൗണ്‍സില്‍ നടന്ന സ്വപ്ന നഗരിയിലേക്ക് ഘടകക്ഷി നേതാക്കള്‍ എത്തിയെങ്കിലുംപ്രധാനമന്ത്രിയെ കാണാന്‍ നിമിഷങ്ങള്‍ മാത്രമാണ് കിട്ടിയത്. ആദിീവാസി വിഭാഗങ്ങള്‍ നേരിടുന്ന അവഗണന പ്രധാനമന്ത്രിക്ക് നല്‍കിയ നിവേദനത്തിലൂടെ അറിയിച്ച സി കെ ജാനു, കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിക്കാനും മറന്നില്ല.
ബൈറ്റ്
എന്നാല്‍ ഇപ്പോഴും പ്രതീക്ഷപുലര്‍ത്തുന്ന തരത്തിലായിരുന്നു ബിഡിജെഎസ് നേതാവ് തുഷാര്‍ വെള്ളാപ്പളളിയുടെ പ്രതികരണം.ബിജെപിയുമായി ബിഡിജെഎസ് അകലുന്നുവെന്ന പ്രചരണത്തില്‍ അടിസ്ഥാനമില്ലെന്നും തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞു.
എന്‍ഡിഎ വിപുലീകരണത്തിന് സഹകരിക്കുന്ന എല്ലാ കക്ഷികളേയും ഒപ്പം കൂട്ടുമെന്നും, കേരളാകോണ്‍ഗ്രസ് എം ഉള്‍പ്പെടെയുള്ള കക്ഷികാളാണ് നിലപാട് വ്യക്തമാക്കേണ്ടതെന്നുമായിരുന്നു കുമ്മനം രാജശേഖരന്റെ പ്രതികരണം.
ബൈറ്റ്.
അതേ സമയം എന്‍ഡിഎ വിപുലീകരണമെന്ന് പറയുമ്പോഴുംഇത് സംബന്ധിച്ച പ്രഖ്യാപനങ്ങളൊന്നും ദേശീയ കൗണ്‍സിലില്‍ ഉണ്ടായില്ലെന്നതും ശ്രദ്ധേയമാണ്. ഘടകക്ഷി നേതാക്കളുമായി ദേശീയ അധ്യക്ഷന്‍ നട്തതുന്ന ചര്‍ച്ച നിര്‍ണ്ണായകമാകും.
