കര്‍ണാടകയില്‍ രണ്ടുദിവസത്തിനുള്ളില്‍ സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് ബിജെപി നേതാവും മഹാരാഷ്ട്രയിലെ മന്ത്രിയുമായ റാം ഷിന്‍ഡേ. കോണ്‍ഗ്രസ് ജെഡിഎസ് സര്‍ക്കാര്‍ തകരുമെന്നും റാം ഷിന്‍ഡേ
മുംബൈ: കര്‍ണാടകയില്‍ രണ്ടുദിവസത്തിനുള്ളില്‍ സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് ബിജെപി നേതാവും മഹാരാഷ്ട്രയിലെ മന്ത്രിയുമായ റാം ഷിന്‍ഡേ. കോണ്‍ഗ്രസ് ജെഡിഎസ് സര്‍ക്കാര്‍ തകരുമെന്നും റാം ഷിന്‍ഡേ വിശദമാക്കി. രണ്ട് സ്വതന്ത്ര എംഎൽഎമാർ സർക്കാരിനുള്ള പിന്തുണ പിൻവലിച്ചതിന് പിന്നാലെയാണ് പ്രതികരണം. സ്വതന്ത്ര എംഎൽഎമാരായ ആർ.ശങ്കറും എച്ച്.നാഗേഷും ജെഡിഎസ് കോണ്‍ഗ്രസ് മന്ത്രിസഭയ്ക്കുള്ള പിന്തുണ പിന്‍വലിച്ച വിഷയം പ്രഖ്യാപിച്ചിരുന്നു. സർക്കാരിന്റെ പ്രവർത്തനം തൃപ്തികരമല്ലെന്ന് ആരോപിച്ച എംഎൽഎമാർ പിന്തുണ പിൻവലിക്കുന്ന കത്ത് ഗവർണർക്ക് കൈമാറി. നിലവില്‍ മുംബൈയിലാണ് ഇവരുള്ളത്.
സഖ്യ സര്‍ക്കാരിനോട് എതിരഭിപ്രായമുള്ള കോണ്‍ഗ്രസ് നേതാക്കളെ പാളയത്തിലെത്തിച്ചാണ് സര്‍ക്കാരിനെ വീഴ്ത്താനുള്ള തന്ത്രങ്ങള്‍ ബിജെപി നടപ്പാക്കിയതെന്നാണ് സൂചന. ലോക്സഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യം മത്സരിച്ചാല്‍ അത് ബിജെപിക്ക് പ്രതിസന്ധി സൃഷ്ടിക്കും.
കര്‍ണാടകയില്‍ പരമാവധി സീറ്റുകള്‍ സ്വന്തമാക്കേണ്ടത് രാജ്യത്ത് വീണ്ടും അധികാരത്തിലെത്തുന്നതിന് പാര്‍ട്ടിക്ക് നിര്‍ണായകമാണ്. സംസ്ഥാന ഭരണം കെെയില്‍ ഉണ്ടെങ്കില്‍ അത് എളുപ്പമാണെന്ന് കണക്കുക്കൂട്ടലാണ് ബിജെപി ദേശീയ നേതൃത്വത്തിനുള്ളത്. ഇതോടെ സര്‍ക്കാരിനെ താഴെയിറക്കാനുള്ള നീക്കങ്ങള്‍ സജീവമാണ്. നാല് കോണ്‍ഗ്രസ് എംഎല്‍എമാരും മുംബെെയിലെ ഹോട്ടലില്‍ കഴിയുന്നുണ്ട്.
Read more
