ദില്ലി: ഉത്തര്‍പ്രദേശില്‍ ബി ജെ പിക്ക് തിരിച്ചടിയുണ്ടാകുമെന്ന് എ ബി പി സീ വോട്ടര്‍ സര്‍വ്വേ ഫലം. സമാജ്‍വാദി പാര്‍ട്ടിയും ബഹുജന്‍ സമാജ് പാര്‍ട്ടിയും 51 സീറ്റു നേടുമെന്നാണ് സര്‍വ്വേ പ്രവചിക്കുന്നത്. ബി ജെ പിക്ക് 25 സീറ്റ് ലഭിക്കുമെന്നും സര്‍വ്വേ വിശദമാക്കുന്നു. കോണ്‍ഗ്രസിന് ലഭിക്കുക 4 സീറ്റ് മാത്രമായിരിക്കുമെന്നും സര്‍വ്വേ പ്രവചിക്കുന്നു. 

നേരത്തെ ബി ജെ പിക്ക് തിരിച്ചടിയുണ്ടാവുമെന്നും ബിഎസ്പി, എസ്പി സഖ്യവുമായി കോണ്‍ഗ്രസ് സഖ്യമുണ്ടാക്കിയാല്‍ ഉത്തര്‍ പ്രദേശില്‍ അഞ്ച് സീറ്റിലേക്ക് ബി ജെ പി ചുരുങ്ങുമെന്നും ഇന്ത്യാ ടുഡേ  സര്‍വ്വേ ഫലം പുറത്തുവന്നിരുന്നു. 

2014 ലെ ലോക് സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയും സഖ്യകക്ഷിയായ അപ്നാ ദളും ചേര്‍ന്ന് 80 ല്‍ 73 സീറ്റുകളും നേടിയിരുന്നു. ഇവര്‍ ചേര്‍ന്നുള്ള വോട്ട് ഷെയര്‍ 43.3 ശതമാനമായിരുന്നു.