കേന്ദ്രസര്‍ക്കാര്‍ പൗരത്വ ബില്ല് പാസാക്കിയതിനെതിരെ പ്രതിഷേധം പുകയുമ്പോളും അസാം ജനതയുടെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.

ദില്ലി: കേന്ദ്രസര്‍ക്കാര്‍ പൗരത്വ ബില്ല് പാസാക്കിയതിനെതിരെ പ്രതിഷേധം പുകയുമ്പോളും അസാം ജനതയുടെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. മൂന്ന് ട്രൈബല്‍ ഓട്ടോണമസ് കൗണ്‍സിലില്‍ നടന്ന തെരഞ്ഞെടുപ്പില്‍ ബിജെപിയെ പിന്തുണച്ച അസം ജനതക്ക് പ്രധാനമന്ത്രി ട്വിറ്ററിലൂടെ നന്ദി അറിയിക്കുകയായിരുന്നു.

അസമിലെ സഹോദരി സഹോദരന്മാര്‍ക്ക് നന്ദിയെന്നും അസമിന്‍റെ വികസനവും അഭിവൃദ്ധിയുമാണ് ബിജെപിയുടെ ലക്ഷ്യമെന്നും പ്രധാനമന്ത്രി ട്വിറ്ററില്‍ കുറിച്ചു. അസം ജനതയുടെ പരിവര്‍ത്തനത്തിനായികേന്ദ്രസര്‍ക്കാരും ഗവണ്‍മെന്‍റും നിരവധി പദ്ധതികള്‍ മുന്നോട്ട് വച്ചിട്ടുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു.

Scroll to load tweet…