ഒമ്പത് മാധ്യമപ്രവർത്തകർ അക്ബറിനെതിരെ അതിശക്തമായ ആരോപണവുമായി എത്തിയിരിക്കുന്ന സമയത്താണ് ബിജെപി വനിതാ മേധാവിയുടെ ഈ വിവാദ പ്രസ്താവന. വനിതാ മന്ത്രിമാർ ഈ വിഷയത്തിൽ പ്രതികരിക്കാത്തത് എന്താണെന്നും ഇവർ ചോദിക്കുന്നു.
ഭോപാല്‍: ലൈംഗികാരോപണ വിവാദത്തിൽ കേന്ദ്ര സഹമന്ത്രി എം.ജെ അക്ബറിന് പിന്തുണയുമായി ബി.ജെ.പി വനിതാ വിഭാഗം മേധാവി ലന്റാ കേല്‍ക്കര്‍. ഇത്തരത്തിൽ ദുരുപയോഗം ചെയ്യപ്പെടാൻ വനിതാ മാധ്യമ പ്രവര്‍ത്തകര്‍ അത്ര സാധുക്കള്‍ ഒന്നും അല്ല എന്നായിരുന്നു ലന്റയുടെ പ്രതികരണം. ഒമ്പത് മാധ്യമപ്രവർത്തകർ അക്ബറിനെതിരെ അതിശക്തമായ ആരോപണവുമായി എത്തിയിരിക്കുന്ന സമയത്താണ് ബിജെപി വനിതാ മേധാവിയുടെ ഈ വിവാദ പ്രസ്താവന. വനിതാ മന്ത്രിമാർ ഈ വിഷയത്തിൽ പ്രതികരിക്കാത്തത് എന്താണെന്നും ഇവർ ചോദിക്കുന്നു.
അക്ബറും മാധ്യമപ്രവർത്തകനാണ്. ആരോപണം ഉന്നയിച്ചിരിക്കുന്നവരും മാധ്യമ രംഗത്തുള്ള വനിതകളാണ്. അതിനാൽ ഇരുകൂട്ടരുടെയും ഭാഗത്ത് തെറ്റുണ്ടെന്നും ഇവർ അഭിപ്രായപ്പെടുന്നു. മാധ്യമപ്രവർത്തകരെ ഉപദ്രവിച്ചു എന്നുള്ളതിന് തെളിവുണ്ടോ എന്നും ഇവർ ചോദിക്കുന്നുണ്ട്. മീറ്റൂ ക്യാംപെയിനെ സ്വാഗതം ചെയ്തവരാണ് ഈ സ്ത്രീകൾ. പീഡിപ്പിക്കപ്പെടുകയായിരുന്നു എന്ന് തിരിച്ചറിയാൻ അവർ ഇത്രയും കാലമെടുത്തു. അതുകൊണ്ടാണ് അവർ തുറന്നു പറച്ചിലിന് തയ്യാറാകുന്നതെന്ന് ലാന്റ പറയുന്നു.
അക്ബറിന്റെ രാജിക്കാര്യത്തിൽ പാർട്ടി ഹൈക്കമാന്റ് പറയുന്നതിന് അനുസരിച്ച് മാത്രമേ പ്രവർത്തിക്കാൻ സാധിക്കൂ. കോൺഗ്രസ് നേതാവിനെതിരെ ഉയർന്ന ആരോപണത്തിൽ അദ്ദേഹം രാജി വച്ചല്ല അന്വേഷണത്തെ നേരിട്ടതെന്നും ലന്റെ പറയുന്നു. അക്ബർ തെറ്റ് ചെയ്തു എന്ന് ബോധ്യപ്പെട്ടാൽ ശക്തമായ നടപടികളുമായി മുന്നോട്ട് പോകുമെന്നും അവർ പറഞ്ഞു.
പ്രിയ രമണി എന്ന മാധ്യമപ്രവർത്തകയാണ് അക്ബറിനെതിരെ ആരോപണവുമായി ആദ്യം രംഗത്ത് വന്നത്. കഴിഞ്ഞ വർഷം വോഗ് മാഗസിനിൽ നൽകിയ അഭിമുഖത്തിൽ അവർ ഇക്കാര്യം വെളിപ്പെടുത്തിയിരുന്നെങ്കിലും വേണ്ടത്ര ശ്രദ്ധ ലഭിച്ചിരുന്നില്ല. പിന്നീട് നിരവധി വനിതാ മാധ്യപ്രവർത്തകർ എത്തിയത്. വിദേശയാത്രയിലുള്ള അക്ബർ ഈ വിഷയത്തോട് പ്രതികരിച്ചിട്ടില്ല. യാത്ര അവസാനിപ്പിച്ച് തിരികെ വരാൻ അദ്ദേഹത്തോട് അറിയിച്ചതായാണ് റിപ്പോർട്ട്. അതേസമയം വിദേശയാത്രയില്‍ ഉള്ള അക്ബര്‍ ഇത് വരെ വിഷയത്തോട് പ്രതികരിച്ചിട്ടില്ല. യാത്ര അവസാനിപ്പിച്ച് തിരികെ വരാന്‍ പാർട്ടി അദ്ദേഹത്തോട് നിദ്ദേശിച്ചതായാണ് റിപ്പോര്‍ട്ട്.
