റോഡില്‍ നില്‍ക്കുകയായിരുന്ന കുമാവതിന് നേരെ ആദ്യം വെടിവയ്ക്കുകയായിരുന്നു. വെടിയേറ്റ് വീണ ഇയാളെ സംഘം ആക്രമിക്കുകയായിരുന്നു. കത്തിയും വടിവാളുമടക്കമുള്ള മാരാകായുധങ്ങള്‍ ഉപയോഗിക്ക് കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു

ജയ്പുര്‍: തിരഞ്ഞെടുപ്പ് ചൂട് ഏറിവരുന്ന രാജസ്ഥാനിലാണ് ബിജെപി പ്രവര്‍ത്തകന്‍റെ അരുംകൊല അരങ്ങേറിയത്. തിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെ സംസ്ഥാനത്തെ രാഷ്ട്രീയ കാലവസ്ഥയും മാറുകയാണെന്നാണ് സംഭവം കാട്ടിത്തരുന്നത്. ഒരു സംഘം അജ്ഞാതര്‍ സാമ്രാട്ട് കുമാവത് എന്ന ബിജെപി പ്രവര്‍ത്തകനെ വെടിവച്ചും കഴിത്തറുത്തുമാണ് കൊലപ്പെടുത്തിയത്.

റോഡില്‍ നില്‍ക്കുകയായിരുന്ന കുമാവതിന് നേരെ ആദ്യം വെടിവയ്ക്കുകയായിരുന്നു. വെടിയേറ്റ് വീണ ഇയാളെ സംഘം ആക്രമിക്കുകയായിരുന്നു. കത്തിയും വടിവാളുമടക്കമുള്ള മാരാകായുധങ്ങള്‍ ഉപയോഗിക്ക് കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു.

കുമാവതിന്‍റെ അരുംകൊലയ്ക്ക് പിന്നാലെ സ്ഥലത്ത് സംഘര്‍ഷാവസ്ഥ ഉടലെടുത്തു. ബിജെപി പ്രവര്‍ത്തകരും ബന്ധുക്കളും ചേര്‍ന്ന് മൃതദേഹവുമായി റോഡ് ഉപരോധിച്ചു. പൊലീസ് എത്തി അക്രമികളെ പിടികൂടാമെന്ന് ഉറപ്പ് നല്‍കിയതോടെയാണ് സംഘര്‍ഷാവസ്ഥയ്ക്ക് ശമനമായത്.