യുവ മോർച്ച ദേശീയ എക്സിക്യുട്ടീവ് അംഗം രാഹുൽ രജപുത്ര, ഭോപ്പാൽ ജില്ലാ പ്രസിഡന്റ് നിതിൻ ദുബെ എന്നിവർക്കെതിരേയാണ് പരാതി. സംഭവവുമായി ബന്ധപ്പെട്ട് മധ്യപ്രദേശിലെ ഭോപ്പാലിലെ ബൈരഗഡ് പൊലീസിലാണ് പരാതി ലഭിച്ചത്. 

ദില്ലി: പിറന്നാൾ ആഘോഷത്തിന്റെ ഭാ​ഗമായി ആകാശത്തേക്ക് വെടിയുതിർത്ത ബിജെപി യുവ മോർച്ച നേതാക്കൾക്കെതിരേ പരാതി. യുവ മോർച്ച ദേശീയ എക്സിക്യുട്ടീവ് അംഗം രാഹുൽ രജപുത്ര, ഭോപ്പാൽ ജില്ലാ പ്രസിഡന്റ് നിതിൻ ദുബെ എന്നിവർക്കെതിരേയാണ് പരാതി. സംഭവവുമായി ബന്ധപ്പെട്ട് മധ്യപ്രദേശിലെ ഭോപ്പാലിലെ ബൈരഗഡ് പൊലീസിലാണ് പരാതി ലഭിച്ചത്.

ആകാശത്തേക്ക് വെടിയുതിർക്കുന്ന ബിജെപി യുവ മോർച്ച നേതാക്കളുടെ വീ‍ഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. രാഹുൽ രജപുത്രയും നിതിൻ ദുബെയും ചേർന്ന് രണ്ട് തവണയാണ് ആകാശത്തേക്ക് വെടിയുതിർത്തത്. വെടിയുതിർക്കുന്നതിന്റെ ദൃശ്യങ്ങൾ അടങ്ങുന്ന വീഡിയോയും പരാതിയിൽ ലഭിച്ചതായി ബൈരഗഡ് പൊലീസ് സ്റ്റേഷന്റെ ചുമതല വഹിക്കുന്ന മഹേന്ദ്ര സിംഗ് ചൗഹാൻ പറഞ്ഞു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. ലൈസൻസുള്ള തോക്കാണെങ്കിൽ പോലും ആഘോഷങ്ങൾക്കായി അവ ഉപയോ​ഗിക്കുന്നത് കുറ്റകരമാണെന്നും ചൗഹാൻ വ്യക്തമാക്കി. 

Scroll to load tweet…

അതേസമയം ജൻമദിനാഘോഷത്തിന്റെ ഭാ​ഗമായി പാർട്ടി പ്രവർത്തകരുടെ ആവശ്യപ്രകാരമാണ് വെടിയുതിർത്തതെന്നാണ് രാഹുൽ രാജ്പുത്രയുടെ വാദം. താനൊരു ഉത്തരവാദിത്ത്വമുള്ള വ്യക്തിയാണെന്നും ലൈസൻസില്ലാത്ത ഒരു ചൈനീസ് എയർ തേക്ക് ഉപയോ​ഗിച്ചാണ് വെടിയുതിർത്തതെന്നും രാഹുൽ രാജ്പുത്ര പറഞ്ഞു.