പത്തനംതിട്ട: ശബരിമലയിലെ അരവണ പ്ലാന്റില്‍ പൊട്ടിത്തെറി. ഇന്നു പുലര്‍ച്ചെ ആണ് പൊട്ടിത്തെറി ഉണ്ടായത്. അപകടത്തില്‍ അഞ്ച് പേര്‍ക്ക് പരിക്ക്. സാരമായി പരിക്കേറ്റ ഒരാളെ കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയി. അരവണ പ്ലാന്റിലെ സ്റ്റീല്‍ പൈപ്പില്‍ ആണ് പൊട്ടിത്തെറി ഉണ്ടായത്.

അപകടത്തില്‍ പരിക്കേറ്റ പാലക്കാട് സ്വദേശി അനീഷിനെ ആണ് കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയത്. കൊല്ലം സ്വദേശി സോമന്‍, ശാസ്താംകോട്ട സ്വദേശി ഉദയന്‍, കുന്നത്തൂര്‍ സ്വദേശി വിഷ്ണു, തേവലപുറം സ്വദേശി ശശികുമാര്‍ എന്നിവരെ പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.