
കൊല്ലം: കൊല്ലം കോടതി വളപ്പില്‍ സ്ഫോടനം. കോടതി വളപ്പില്‍ കിടന്നിരുന്ന ജീപ്പില്‍ സ്ഫോടകവസ്തു പൊട്ടിത്തെറിച്ചു. ഒരാള്‍ക്കു പരുക്കേറ്റു. സ്റ്റീല്‍ ബോംബാണു പൊട്ടിത്തെറിച്ചത്.
ഏഴു ബാറ്ററികളും 14 ഫ്യൂസ് വയറും ഇവിടെനിന്നു കണ്ടെത്തി. കോടതിവളപ്പില്‍ കിടന്നിരുന്ന തൊഴില്‍ വകുപ്പിന്റെ പഴയ ജീപ്പിലാണു സ്ഫോടകവസ്തു വച്ചത്. കോടതി നടപടികള്‍ ആരംഭിക്കുന്നതിനു മുന്‍പായിരുന്നു സ്ഫോടനം. ഉഗ്രശബ്ദത്തോടെയുണ്ടായ പൊട്ടിത്തെറിയില്‍ കോടതി ജീവനക്കാരന്‍ സാബുവിനു പരുക്കേറ്റു. മുന്‍സിഫ് കോടതി മുറിക്കകത്തേക്കു ചീളുകള്‍ തെറിച്ചു.
പ്രദേശത്തു ബോംബ് സ്ക്വാഡും ഡോഗ് സ്ക്വാഡും പരിശോധന നടത്തുന്നി. സ്ഫോടനം ആസൂത്രിതമാണെന്ന് ഐജി മനോജ് ഏബ്രഹാം പറഞ്ഞു. ഉഗ്ര സ്ഫോടനമാണു ലക്ഷ്യമിട്ടതെന്നും അദ്ദേഹം പറഞ്ഞു. സംഭവത്തെക്കുറിച്ച് പൊലീസ് അതീവ ഗൗരവമായി അന്വേഷിക്കുന്നുണ്ട്.
സ്ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ സമീപജില്ലയായ ആലപ്പുഴയിലെ കലക്ടറേറ്റില്‍ പൊലീസ് പരിശോധ നടത്തി.
