കാസര്‍കോട്: ഭാര്യയുടെ മരണത്തിനു കാരണം ആശുപത്രിയിലെ ചികിത്സാ പിഴവെന്ന് യുവാവിന്റെ പരാതി. കാഴ്ച്ചശക്തിയില്ലാത്ത ദളിത് യുവാവ് കുറ്റക്കാരെ ശിക്ഷിക്കണമെന്നാവശ്യപെട്ട് നിയമ നടപടികളിലേക്ക് നീങ്ങുകയാണ്.

കയ്യൂര്‍ സ്വദേശിയും എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതനുമായ അജയകുമാറാണ് ഭാര്യ ഗീതയുടെ മരണത്തിന് കാരണം ഡോക്ടര്‍മരുടെ ചികിത്സാപിഴവാണെന്ന് ആരോപിക്കുന്നത്. കാഞ്ഞങ്ങാട്ടെ സ്വകാര്യ ആശുപത്രിയിലെ പ്രസവത്തിനുശേഷമുണ്ടായ കടുത്ത അസ്വസ്ഥതകളും വേദനക്കും പിന്നാലെയാണ് ഗീത മരിച്ചത്. ഫെബ്രുവരി അഞ്ചിനായിരുന്നു മരണം. പ്രസവ ശാസ്ത്രക്രിയയ്ക്കിടെയുണ്ടായ അണുബാധയാണ് ബിന്ദുവിന്റെ മരണകാരണമെന്നാണ് ബന്ധുക്കളുടെ പരാതി. അജയകുമാറിന്റെ പരാതിയില്‍ അസ്വാഭാവിക മരണത്തിന് ഹൊസ്ദുര്‍ഗ് പോലീസ് കേസെടുത്തിട്ടുണ്ടെങ്കിലും അന്വേഷണം കാര്യമായി നടന്നിട്ടില്ല. ഇതേതുടര്‍ന്ന് നീതി തേടി കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് അജയകുമാര്‍.

എന്നാല്‍ ശസ്ത്രക്രിയയില്‍ പഴവ് സംഭവിച്ചിട്ടില്ലെന്നാണ് ഡോക്ടര്‍മാരുടെ പറയുന്നത്. ആശുപത്രിയോട് വിരോധമുള്ള ചിലര്‍ അജയകുമാറിനെ തെറ്റിദ്ധരിപ്പിക്കുകയാണെന്നാണ് ഇവരുടെ വിശദീകരണം.