മീന്‍പിടിക്കാന്‍ പോയ ഫൈബര്‍ ബോട്ട് മുങ്ങി  ഒരാളെ കാണാതായി

മലപ്പുറം:പൊന്നാനിയില്‍ മീന്‍പിടിക്കാനായി പോയ ഫൈബര്‍ ബോട്ട് മുങ്ങി. നാലുപേരാണ് ബോട്ടിലുണ്ടായിരുന്നത്. ഇതില്‍ മൂന്നുപേരെ രക്ഷപ്പെടുത്തി കരയ്ക്കെത്തിച്ചു. നാലാമത്തെ ആള്‍ക്കായി തെരച്ചില്‍ തുടരുകയാണ്. പൊന്നാനി കൂട്ടായി സ്വദേശികളാണ് ബോട്ടിലുണ്ടായിരുന്നത്.