തിരുവനന്തപുരം: സംസ്ഥാനത്തെ ബോട്ടുടമകൾ നടത്തിവന്ന സമരം പിൻവലിച്ചു. ആവശ്യങ്ങൾ അനുഭാവപൂർവം പരിഗണിക്കാമെന്ന് സർക്കാർ ഉറപ്പ് നൽകിയതായി ബോട്ട് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ പറഞ്ഞു. ഇന്ന് രാത്രിമുതൽ ബോട്ടുകൾ കടലിൽ പോയി തുടങ്ങും.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ ഇന്നു രാവിലെ ബോട്ട് ഉടമകളുമായി ചർച്ച നടത്തിയിരുന്നു.തിരുവനന്തപുരത്ത് ചേർന്ന ബോട്ട് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ ഭാരവാഹികളുടെ യോഗത്തിലാണ് സമരം പിൻവലിക്കാനുള്ള തീരുമാനം.

ഡിസല്‍വില ഉയരുന്ന സാഹചര്യത്തില്‍ മീന്‍ബോട്ടുകള്‍ക്ക് സബ്സിഡി അനുവദിക്കുക, ചെറുമീന്‍ പിടിക്കുന്നതിന് വന്‍പിഴ ഈടാക്കുന്നത് ഒഴിവാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് ബോട്ടുടമകള്‍ സമരം നടത്തിയത്.