ഗുവാഹത്തി വഴി പോയ എയര്‍ ഏഷ്യ വിമാനത്തിന്‍റെ ടോയലറ്റിലാണ് കുഞ്ഞിന്‍റെ ശരീരം കണ്ടെത്തിയത്.  സംഭവത്തില്‍ കൗമാരക്കാരി പിടിയില്‍ 

ദില്ലി: ഇംപാലില്‍ നിന്നും ദില്ലിയ്ക്ക് പോയ വിമാനത്തില്‍ നവജാതശിശുവിന്‍റെ മൃതദേഹം കണ്ടെത്തി. ഗുവാഹത്തി വഴി പോയ എയര്‍ ഏഷ്യ വിമാനത്തിന്‍റെ ടോയലറ്റിലാണ് കുഞ്ഞിന്‍റെ ശരീരം കണ്ടെത്തിയത്. 

കുഞ്ഞിന്‍റെ വായില്‍ ടിഷ്യു പേപ്പര്‍ തിരുകിയ നിലയിലായിരുന്നു. പൊലീസ് നടത്തിയ അന്വേഷണത്തില്‍ ഇംപാലില്‍ നിന്നുള്ള കൗമാരക്കാരിയാണ് കൃത്യത്തിന് പിന്നില്‍ എന്നു കണ്ടെത്തി. വിമാനം പറക്കുന്നതിനിടെ കുഞ്ഞിനെ പ്രസവിക്കുകയും പിന്നീട് കൊലപ്പെടുത്തി ഉപേക്ഷിക്കുകയുമായിരുന്നു എന്നാണ് സംശയിക്കുന്നത്.