സാധാരണ ആഴ്ചയിൽ ഒരിക്കൽ മാത്രമാണ് ഇയാൾ വീട്ടിലെത്തിയിരുന്നത്. ശ്രീകാര്യം പൊലീസ് സ്ഥലത്ത് പരിശോധന നടത്തി. മരണത്തിൽ ദുരൂഹതയുണ്ടോ എന്ന് പൊലീസ് അന്വേഷിക്കുന്നു.
തിരുവനന്തപുരം: തിരുവനന്തപുരം ശ്രീകാര്യത്ത് സുരക്ഷാ ജീവനക്കാരന്റെ മൃതദേഹം കിണറ്റിൽ കണ്ടെത്തി. ആറ്റിങ്ങൽ സ്വദേശി ഭാസ്‌കരപിള്ള (68) യാണ് മരിച്ചത്. ഒന്നര വർഷമായി കരിയത്ത് നിർമ്മാണം നടക്കുന്ന ഫ്ലാറ്റിലെ സുരക്ഷാ ജീവനക്കാരനായിരുന്നു ഭാസ്‌കരപിള്ള. മൃതദേഹത്തിന് മൂന്നു ദിവസത്തെ പഴക്കമുണ്ടെന്നാണ് പ്രാഥമിക നിഗമനം. തൊട്ടടുത്ത് നിർമ്മാണം നടക്കുന്ന വീട്ടിലെ തൊഴിലാളികളാണ് രാവിലെ മൃതദേഹം കണ്ടത്. മൂന്നുദിവസമായി ഭാസ്കരൻ പിള്ളയെ വീട്ടുകാർ വിളിച്ചിട്ട് ഫോണിൽ ലഭിച്ചിരുന്നില്ല. സാധാരണ ആഴ്ചയിൽ ഒരിക്കൽ മാത്രമാണ് ഇയാൾ വീട്ടിലെത്തിയിരുന്നത്. ശ്രീകാര്യം പൊലീസ് സ്ഥലത്ത് പരിശോധന നടത്തി. മരണത്തിൽ ദുരൂഹതയുണ്ടോ എന്ന് പൊലീസ് അന്വേഷിക്കുന്നു.

