പീഡകരുടെ പാര്‍ട്ടിയില്‍ തുടരില്ല ബോളിവുഡ് നടി ബിജെപി വിട്ടു

ലക്നൗ: കത്വ കൊലപാതകത്തിന്‍റെ പശ്ചാത്തലത്തില്‍ ബോളിവുഡ് നടി മല്ലിക രജ്പുത് ബിജെപി വിട്ടു. പീഡകരെ പിന്തുണയ്ക്കുന്നവര്‍ക്കൊപ്പം തുടരാനാകില്ലെന്ന് വ്യക്തമാക്കിയാണ് താരത്തിന്‍റെ ബിജെപിയില്‍നിന്നുള്ള പിന്‍വാങ്ങല്‍. പീഡിപ്പിക്കുന്നവരെ തുടര്‍ച്ചയായി സംരക്ഷിക്കുകയാണ് ബിജെപി. ഇനിയും ഇത്തരമൊരു പാര്‍ട്ടിയുടെ ഭാഗമാകാന്‍ താത്പര്യമില്ല. കത്വയിലെ പെണ്‍കുട്ടിയെ ആക്രമിച്ചവര്‍ക്ക് പരമാവതി ശിക്ഷയായ മരണ ശിക്ഷ വാങ്ങിക്കൊടുക്കുകയാണ് വേണ്ടത്. 

2017ലെ നിയമസഭാ തെരഞ്ഞെടുപ്പിനെ തുടര്‍ന്നാണ് ഉത്തര്‍പ്രദേശിലെ സുല്‍ത്താന്‍പൂര്‍ ജില്ലയില്‍നിന്ന് മല്ലിക രജ്പുത് ബിജെപിയിലെത്തുന്നത്. ഒരു പൊതുചടങ്ങില്‍ വെച്ച് സംസ്ഥാനത്തെ ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യയായിരുന്നു മല്ലിക രജപുതിന് ബി.ജെ.പി അംഗത്വം നല്‍കിയത്.


രജ്പുത് നരവധി പുസ്തകങ്ങളും കവിതകഴളുമെഴുതിയിട്ടുണ്ട്. തന്നെ നടിയെന്ന് വിളിക്കുന്നതിനെ ആദ്യമെല്ലാം രാജ്പുത് എതിര്‍ത്തിരുന്നു. കത്വയില്‍ എട്ട് വയസ്സുകാരിയെ അതിക്രൂരമായി പീഡിപ്പിച്ച് കൊന്ന സംഭവത്തില്‍ കുറ്റാരോപിതരെ പിന്തുണച്ച് നിരവധി ബിജെപി നേതാക്കള്‍ രംഗത്തെത്തിയിരുന്നു. പിടിയിലായവര്‍ക്ക് വേണ്ടി പ്രതിഷേധം നടത്തുകയും ചെയ്തിരുന്നു.