മൂന്ന് കാറുകളെയാണ് സിദ്ധാര്‍ത്ഥിന്‍റെ കാര്‍ ഇടിച്ചുതെറിപ്പിച്ചത് അപകടത്തില്‍ ഒരാള്‍ക്ക് പരിക്കേറ്റു
മുംബൈ: അലക്ഷ്യമായി ആഢംബര കാര് ഇടിച്ചുകയറ്റി ഒരാള്ക്ക് പരിക്ക് പറ്റിയ സംഭവത്തില് നടന് സിദ്ധാര്ത്ഥ് ശുക്ല പൊലീസ് കസ്റ്റഡിയില്. ഓഷിവാരയില് ശനിയാഴ്ച വൈകീട്ടാണ് സംഭവം നടന്നത്.
അമിതവേഗതയില് തന്റെ ബി.എം.ഡബ്ല്യൂ കാറിലെത്തിയ സിദ്ധാര്ത്ഥ് പെട്ടെന്ന് മറ്റ് മൂന്ന് കാറുകളെ ഇടിച്ച് തെറിപ്പിച്ച ശേഷം ഡിവൈഡറിലേക്ക് ഇടിച്ചുകയറ്റുകയായിരുന്നു. അപകടത്തില് പരിക്കേറ്റ മൂന്ന് പേരും ചികിത്സയിലാണ്. ഇവരുടെ പരിക്കുകള് ഗുരുതരമല്ലെന്ന് ഡോക്ടര്മാര് അറിയിച്ചിട്ടുണ്ട്.

അപകടം നടന്നയുടന് തന്നെ സിദ്ധാര്ത്ഥിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. അലക്ഷ്യമായി കാറോടിച്ചിന് സിദ്ധാര്ത്ഥിനെതിരെ കേസ് രജിസ്റ്റര് ചെ്തതായി പൊലീസ് അറിയിച്ചു.
ബാലികാവധു എന്ന സീരിയലിലൂടെയാണ് സിദ്ധാര്ത്ഥ് ശുക്ല ശ്രദ്ധിക്കപ്പെടാന് തുടങ്ങിയത്.

തുടര്ന്ന് സിനിമയിലും മിനി സ്ക്രീനിലും സജീവമായി. വരുണ് ധവാന്റെ ഹംറ്റി ഷര്മാ കി ദുല്ഹനിയ എന്ന ചിത്രത്തിലെ വേഷവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു
