കോഴിക്കോട് സിപിഎം നേതാവിന്‍റെ വീടിന് നേരെ ബോംബേറ്. കെ പി ജയേഷിന്‍റെ വീടിന് നേരെയാണ് ബോംബെറിഞ്ഞത്. പുലര്‍ച്ചെ ആറ് മണിയോടെയായിരുന്നു അക്രമം.

കോഴിക്കോട്: കോഴിക്കോട് സിപിഎം നേതാവിന്‍റെ വീടിന് നേരെ ബോംബേറ്. ചങ്ങരോത്ത് പഞ്ചായത്തംഗവും സി പി എം നേതാവുമായ കെ പി ജയേഷിന്‍റെ വീടിന് നേരെയാണ് ബോംബെറിഞ്ഞത്. പുലർച്ചെ ആറ് മണിക്കായിരുന്നു അക്രമം. സംഭവത്തിന് പിന്നില്‍ ആരാണെന്ന് ഇതുവരെ വ്യതമായിട്ടില്ല. പൊലീസ് അന്വേഷണം ആരംഭിച്ചു.