തൃശൂര്‍: ഗുരുവായൂര്‍ ക്ഷേത്രം മനുഷ്യ ബോംബ് വച്ച് തകര്‍ക്കുമെന്ന് ഭീഷണി. ക്ഷേത്രത്തിലെ ഫോണില്‍ വിളിച്ചാണ് മനുഷ്യ ബോംബ് ഉപയോഗിച്ച് തകര്‍ക്കുമെന്ന് ഭീഷണിപ്പെടുത്തിയത്. രാവിലെ എട്ടരയോടെ മൊബൈല്‍ നമ്പറില്‍ നിന്നാണ് വിളി വന്നത്. ക്ഷേത്രത്തിലെ അഴിമതിക്കെതിരായ പ്രതിഷേധമെന്ന നിലയിലാണ് ബോംബ് വയ്ക്കുന്നതെന്നും ഭീഷണിയില്‍ പറയുന്നു. വിളിച്ച നമ്പര്‍ സഹിതം ദേവസ്വം പൊലീസില്‍ പരാതി നല്‍കി.