Asianet News MalayalamAsianet News Malayalam

ബെസ്റ്റ് ബസ് സമരം; അന്ത്യശാസനവുമായി ബോംബേ ഹൈക്കോടതി

മുംബൈയിലെ ബെസ്റ്റ് ബസ് സമരം അവസാനിപ്പിക്കാൻ സമരക്കാർക്ക് ബോംബേ ഹൈക്കോടതിയുടെ അന്ത്യശാസനം.

bombay highcourt on best bus strike
Author
Mumbai, First Published Jan 16, 2019, 1:25 PM IST

മുംബൈ: മുംബൈയിലെ ബെസ്റ്റ് ബസ് സമരം അവസാനിപ്പിക്കാൻ സമരക്കാർക്ക് ബോംബേ ഹൈക്കോടതിയുടെ അന്ത്യശാസനം. ഒരു മണിക്കൂറിനുള്ളിൽ സമരം അവസാനിപ്പിക്കാനാണ് നിർദ്ദേശം. ഇതുമായി ബന്ധപ്പെട്ട യൂണിയൻ നേതാക്കൾ കൂടിക്കാഴ്ച നടത്തുകയാണ്. ഒൻപത് ദിവസമായി സമരം തുടരുന്ന സാഹചര്യത്തിലാണ് നടപടി. ഇന്നലെ ടിക്കറ്റ് നിരക്ക് വർദ്ധിപ്പിച്ച് സമരക്കാരുടെ ആവശ്യങ്ങൾ പരിഗണിക്കാം എന്ന മാനേജ്മെന്‍റ് കോടതിയിൽ സമ്മതിച്ചിരുന്നു.

ഇന്ത്യയുടെ വ്യവസായ നഗരമായ മുംബൈയില്‍ 32,000 ബസ് തൊഴിലാളികള്‍ നടത്തുന്ന സമരം ഇന്ന് ഒമ്പതാം ദിവസത്തിലേക്ക് കടന്നു. ശമ്പള വർധന, ബെസ്റ്റ് ബസ് ബജറ്റ്, മുംബൈ മുനിസിപ്പൽ കോർപ്പറേഷന്‍റെ ബജറ്റുമായി ലയിപ്പിക്കുക, കോർപ്പറേഷൻ ജീവനക്കാരുടേതിന് തുല്യമായ ബോണസ് നൽകുക, സമരത്തെ തുടര്‍ന്ന് ജീവനക്കാര്‍ക്കെതിരെ എടുത്തിട്ടുള്ള കേസുകള്‍ ഒഴിവാക്കുക തുടങ്ങി നിരവധി ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ജീവനക്കാർ അനിശ്ചിതകാല സമരം ആരംഭിച്ചത്. 


 

Follow Us:
Download App:
  • android
  • ios