ബാർ കേസ് നടത്തിപ്പിന് യുഡിഎഫ് സര്‍ക്കാര്‍ ചെലവിട്ടത് 2 കോടി 70 ലക്ഷം രൂപ കോടതി വ്യവഹാര ധൂർത്തിൽ ഒരു പോലെ മുന്നണികള്

തിരുവനന്തപുരം: ബാര്‍ പൂട്ടിയതുമായി ബന്ധപ്പെട്ട കേസിന് യുഡിഎഫ് സര്‍ക്കാര്‍ ചെലവിട്ടത് 2 കോടി 70 ലക്ഷം രൂപ. കപില്‍ സിബലിന്റെ രണ്ട് സിറ്റിംഗിന് മാത്രം 35 ലക്ഷം രൂപ വീതം നൽകിയെന്ന് വ്യക്തമാക്കുന്ന രേഖകളുടെ പകർപ്പ് ഏഷ്യാനെറ്റ്‌ ന്യൂസിന് കിട്ടി. സിപിഎമ്മുകാർ പ്രതികളായ രാഷ്ട്രീയകൊലക്കേസുകൾ സിബിഐക്ക് വിടാതിരിക്കാൻ പിണറായി സർക്കാർ 64 ലക്ഷം രൂപ ചെലവിട്ടെന്ന വിവരം പുറത്തുവന്നതിന് പിന്നാലെയാണ് യുഡിഎഫ് കാലത്തെ കണക്കുകളും പുറത്തുവരുന്നത്.