ലക്നൗ: അംബേദ്കറുടെ പേര് മാറ്റി സര്‍ക്കാര്‍ വിജ്ഞാപനമിറക്കിയതിന് പിന്നാലെ ഉത്തര്‍പ്രദേശില്‍ രാഷ്ട്രശില്‍പിയുടെ പ്രതിമ തകര്‍ത്തു. 
അലഹബാദിലാണ് ഇന്ന് രാവിലെ അംബേദ്കര്‍ പ്രതിമയുടെ തല തകര്‍ത്തത്. സംഭവത്തിന് പിന്നിലാരാണെന്ന് അന്വേഷിക്കുകയാണെന്ന് അലഹബാദ് പൊലീസ് സുപ്രണ്ട് ആകാശ് കുല്‍ഹരി പറഞ്ഞു. മാര്‍ച്ച് 7ന് മീററ്റിലും സമാനമായ സംഭവം അരങ്ങേറിയിരുന്നു. മീററ്റിലെ മവാന പ്രദേശത്ത് സ്ഥാപിച്ച അംബേദ്കറുടെ പ്രതിമ തകര്‍ത്തിരുന്നു. തമിഴ്നാട്ടില്‍ പെരിയാര്‍ രാമസ്വാമി നായ്ക്കരുടെയും ത്രിപുരയില്‍ ലെനിന്‍റെയും പ്രതിമകള്‍ അക്രമികള്‍ തകര്‍ത്തിരുന്നു.