ബ്രഹ്മോസ് മിസൈലിന്റെ ടെക്നിക്കൽ വിഭാഗത്തിലായിരുന്നു നിഷാന്ത് അഗർവാൾ ജോലി ചെയ്തിരുന്നു. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ ഗോൾഡ് മെഡലോടെയാണ് ഇയാൾ പഠനം പൂർത്തിയാക്കിയത്.
മഹാരാഷ്ട്ര: മഹാരാഷ്ട്രയിലെ നാഗ്പൂരിൽ ബ്രഹ്മോസ് എയറോസ്പേസ് പ്രൈവറ്റ് ലിമിറ്റഡിലെ എഞ്ചിനീയറെ ചാരവൃത്തിയിൽ അറസ്റ്റ് ചെയ്തു. പാകിസ്ഥാനിലേക്ക് ബ്രഹ്മോസ് മിസൈലിന്റെ നയതന്ത്ര രഹസ്യങ്ങൾ ചോർത്തിയതിന്റെ പേരിലാണ് നിഷാന്ത് അഗർവാളിനെ തീവ്രവാദ വിരുദ്ധ സംഘം അറസ്റ്റ് ചെയ്തത്. ഡിആർഡിഒ ജീവനക്കാരനായ നിഷാന്ത് അഗർവാൾ നാലു വർഷമായി ഇവിടെ ജോലി ചെയ്യുന്നു. ഉത്തർപ്രദേസ്, മഹാരാഷ്ട്ര അംഗങ്ങളുടെ സംയുക്ത നീക്കത്തിലാണ് ഇയാൾ പിടിയിലായത്.
ബ്രഹ്മോസ് മിസൈലിന്റെ ടെക്നിക്കൽ വിഭാഗത്തിലായിരുന്നു നിഷാന്ത് അഗർവാൾ ജോലി ചെയ്തിരുന്നു. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ ഗോൾഡ് മെഡലോടെയാണ് ഇയാൾ പഠനം പൂർത്തിയാക്കിയത്. കഴിഞ്ഞ ആഴ്ചയായിരുന്നു വിവാഹം. നാഗ്പൂരിലെ പ്രതിരോധ ഗവേഷണ വികസന വിഭാഗത്തിൽ നിന്നും മിസൈലുകൾക്ക് ആവശ്യമായ പ്രോപ്പലന്റുകളും ഇന്ധനവും വികസിപ്പിക്കുന്ന വിഭാഗത്തിലാണ് ഇയാൾ ജോലി ചെയ്തിരുന്നത്. ഏറ്റവും വേഗതയേറിയ ക്രൂയിസ് മിസൈലിന്റെ വിവരങ്ങൾ ചോർന്നിട്ടുണ്ടാകുമെന്നാണ് പൊലീസ് സംശയിക്കുന്നത്.
