സംപൗളോ: ബ്രസീലിൽ നിശാക്ലബിലുണ്ടായ വെടിവയ്പിൽ 14 പേർ കൊല്ലപ്പെട്ടു. പന്ത്രണ്ട് വയസുകാരനുൾപ്പെടെ ആറ് പേർക്കു പരിക്കേൽക്കുകയും ചെയ്തു. ഫോർട്ടസേലയിലെ തിരക്കേറിയ നിശാക്ലബിലാണ് സംഭവമുണ്ടായത്. 

ആയുധധാരികളായ ഒരു സംഘം ക്ലബിലേക്ക് തള്ളിക്കയറുകയും വെടിവയ്പ് നടത്തുകയുമായിരുന്നു. ലഹരിവിൽപ്പന സംഘങ്ങൾ തമ്മിലുള്ള കുടിപ്പകയാണ് സംഭവത്തിനു പിന്നിലെന്നാണ് പോലീസ് നൽകുന്ന വിവരം.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred