അനുമതി നല്‍കിയത് ആന്‍റണി സര്‍ക്കാരാണെന്ന വാദമാണ് ഇതോടെ പൊളിഞ്ഞത്. എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവനാണ് ഈ വാദം ഉന്നയിച്ചത്. പിന്നാലെ എക്സൈസ് മന്ത്രിയും ഈ വാദം ആവര്‍ത്തിച്ചിരുന്നു.
തിരുവനന്തപുരം: ബ്രൂവറി വിവാദത്തില്‍ എല്‍ഡിഎഫ് വീണ്ടും പ്രതിരോധത്തില്‍. 2003 ല്‍ ബ്രൂവറിയ്ക്ക് നല്‍കിയത് അന്തിമ അനുമതി മാത്രം. പ്രാഥമിക അനുമതി നല്‍കിയത് 1998 ല്‍ നായനാര്‍ സര്‍ക്കാരാണ്. അനുമതി നല്‍കിയത് ആന്‍റണി സര്‍ക്കാരാണെന്ന വാദമാണ് ഇതോടെ പൊളിഞ്ഞത്. എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവനാണ് ഈ വാദം ഉന്നയിച്ചത്. പിന്നാലെ എക്സൈസ് മന്ത്രിയും ഈ വാദം ആവര്‍ത്തിച്ചിരുന്നു.
അതേസമയം സംസ്ഥാനത്ത് ബ്രൂവറിയ്ക്കും ഡിസ്റ്റിലറികള്‍ക്കും പുതുതായി നല്‍കിയ അനുമതി റദ്ദാക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് വിഎം സുധീരന്‍ ആവശ്യപ്പെട്ടു. അനുമതി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സുധീരന്‍ മുഖ്യമന്ത്രിയ്ക്ക് കത്ത് നല്‍കി. ജുഡീഷ്യല്‍ അന്വേഷണം വേണമെന്നും സുധീരന്‍ ആവശ്യപ്പെട്ടു.
മന്ത്രിസഭയിൽ ചർച്ച ചെയ്യാതെ മുഖ്യമന്ത്രി അതീവ രഹസ്യമായി ഉത്തരവിറക്കിയതെന്ന് നേരത്തേ രമേശ് ചെന്നിത്തല ആരോപിച്ചിരുന്നു. പാലക്കാട് അപ്പോളോ ബ്രൂവറി, കൊച്ചി കിൻഫ്ര പാർക്കിൽ പവർ ഇൻഫ്രാടെക് ബ്രൂവറി, കണ്ണൂരിൽ ശ്രീധരൻ ബ്രൂവറീസ് എന്നിവയ്ക്കാണ് ബിയർ നിർമ്മാണത്തിന് അനുമതി നൽകിയത്.
