ജലവിഭവവകുപ്പില്‍ താല്‍കാലിക ജോലിക്കായി ജനതാദള്‍ എസ് വയനാട് ജില്ലാ പ്രസിഡന്റായിരുന്ന മുഹമ്മദുകുട്ടി പണം വാങ്ങിയെന്ന് യുവാവിന്റെ പരാതി. പമ്പ് ഓപ്പറേറ്ററായി ജോലികിട്ടാന്‍ കൈക്കൂലി നല്‍കുന്ന ക്യാമറാ ദൃശ്യങ്ങളുമായി ഇയാള്‍ പൊലീസിനെ സമീപിക്കാനൊരുങ്ങുകയാണ്. എന്നാല്‍ ആരോപണം മുഹമ്മദു കുട്ടി നിഷേധിച്ചു.

വയനാട് കാരപ്പുഴയിലെ ജലവിഭവകുപ്പിന്‍റെ പമ്പ് ഓപ്പറേറ്ററായി ജോലി നല്‍കാമെന്ന വാഗ്ദാനം നല്‍കി പണം തട്ടിയെന്നാണ് പരാതി. താളുര്‍ സ്വദേശിയയ സിനോജാണ് പാരാതിക്കാരന്‍. പണം നല്‍കുന്ന ദൃശ്യങ്ങളടക്കം സിനോജ് പൊലീസിനെ സമീപിക്കാനോരുങ്ങുകയാണ്.

ഇതിനിടെ മുഹമ്മദ് കുട്ടിക്കെതിരെ യുവജനതാദള്‍ രംഗത്തുവന്നിട്ടുണ്ട്. പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കണമെന്നാണ് ഇവരുടെ ആവശ്യം.

എന്നാല്‍ ആരോപണങ്ങളെല്ലാം മുഹമ്മദുകുട്ടി നിക്ഷേധിച്ചു. കടം നല്‍കിയ പണം തിരികെ വാങ്ങിയപ്പോള്‍ ദൃശ്യങ്ങളെടുത്തതെന്നാണ് വിശദീകരണം. പാര്‍ട്ടിക്കുള്ളിലെ ചില നീക്കങ്ങളാണ് ഇതിനുപിന്നിലെന്നും മുഹമ്മദുകുട്ടി വിശദികരിക്കുന്നു.