പികെ ശശിക്കെതിരെ പരാതി കിട്ടിയ ഉടൻ നടപടി തുടങ്ങിയെന്ന് പിബി അംഗം ബൃന്ദ കാരാട്ട് . സ്ത്രീകൾക്കെതിരെയുള്ള അതിക്രമം പാർട്ടി വച്ചുപൊറുപ്പിക്കില്ല. പൊലിസിനെ സമീപിക്കുകയാണെങ്കിൽ പാർട്ടി പൂർണ്ണ പിന്തുണ നൽകുമെന്നും ബൃന്ദ കാരാട്ട് പറഞ്ഞു.

ദില്ലി: പികെ ശശിക്കെതിരെ പരാതി കിട്ടിയ ഉടൻ നടപടി തുടങ്ങിയെന്ന് പിബി അംഗം ബൃന്ദ കാരാട്ട്. സ്ത്രീകൾക്കെതിരെയുള്ള അതിക്രമം പാർട്ടി വച്ചുപൊറുപ്പിക്കില്ല. പൊലിസിനെ സമീപിക്കുകയാണെങ്കിൽ പാർട്ടി പൂർണ്ണ പിന്തുണ നൽകുമെന്നും ബൃന്ദ കാരാട്ട് പറഞ്ഞു.

സത്രീകള്‍ക്കെതിരായ ഏത് തരത്തിലുള്ള അതിക്രമങ്ങളും തടയാന്‍ മുന്നിട്ടറങ്ങുന്നത് പാര്‍ട്ടിയായിരിക്കും. അതിനുള്ള ഉത്തരവാദിത്തം പാര്‍ട്ടിക്കുണ്ട്. അതേപോലെ സ്ത്രീകളുടെ അഭിപ്രായങ്ങളെയും മാനിക്കണം. അവര്‍ പാര്‍ട്ടിക്ക് പരാതി നല്‍കിയത് പാര്‍ട്ടി അന്വേഷിക്കാനാണെന്നും ബൃന്ദ കാരാട്ട് പറഞ്ഞു.

പരാതി കിട്ടിയ ഉടന്‍ നടപടി തുടങ്ങിയതായി നേരത്തെ പിബി അംഗം എസ് രാമചന്ദ്രന്‍ പിള്ളയും പറഞ്ഞിരുന്നു. ബൃന്ദ കാരാട്ടിന് നേരത്തെ പരാതി ലഭിച്ചിരുന്നുവെന്ന വാര്‍ത്തയും തെറ്റാണെന്നായിരുന്നു എസ്ആര്‍പിയുടെ വിശദീകരണം.