കൊല്ലം പുനലൂരിനടുത്ത് നരിക്കല്ലില്‍ സഹോദരന്‍ സഹോദരിയെ കഴുത്തറുത്ത് കൊന്നു. 50കാരിയായ മേഴ്‌സിയാണ് സ്വന്തം ജ്യേഷ്‌ഠന്‍ തോമസിന്റെ (70) കൊലക്കത്തിക്ക് ഇരയായത്. രാവിലെ 8.30ഓടെയായിരുന്നു സംഭവം. കൊലപാതകത്തിന് ശേഷം സഹോദരന്‍ തീ കൊളുത്തി ആത്മഹത്യക്ക് ശ്രമിച്ചു. ഇരുവരും ഒരുമിച്ചായിരുന്നു താമസം. രണ്ടുപേരും അവിവാഹിതരാണ്. കൊലപാതകത്തിന് ശേഷം തോമസ് തൊട്ടടുത്തുള്ള സഹോദരന്റെ വീട്ടിലെത്തി അവിടെയുണ്ടായിരുന്ന കുട്ടിയെ പുറത്തേക്ക് പറഞ്ഞയച്ചു. തുടര്‍ന്ന് വീടിനുള്ളില്‍ തീ കൊളുത്തി ആത്മഹത്യക്ക് ശ്രമിക്കുകയായിരുന്നു. പൊള്ളലേറ്റ തോമസിനെ പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇയാള്‍ക്ക് മാനസികാസ്വാസ്ഥ്യമുണ്ടെന്ന് പൊലീസ് പറഞ്ഞു. പൊലീസ് സംഘം സ്ഥലത്തെത്തി തെളിവെടുത്തു.