കാരാട്ട് റസാഖ് എംഎൽഎയുടെ സഹോദരൻ വാഹനാപകടത്തിൽ മരിച്ചു. കൊടുവള്ളി കാരാട്ട് അബ്ദുൾ ഗഫൂറാണ് മരിച്ചത്. ഇദ്ദേഹം സഞ്ചരിച്ചിരുന്ന കാർ ലോറിയുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. 

കോഴിക്കോട്: കൊടുവള്ളി എംഎല്‍എ കാരാട്ട് റസാഖിന്റെ സഹോദരന്‍ കാരാട്ട് അബ്ദുല്‍ഗഫൂര്‍ (46) വാഹനാപകടത്തില്‍ മരിച്ചു. ഇന്ന് പുലര്‍ച്ചെ രണ്ടു മണിക്ക് താമരശേരി ചുങ്കത്തിന് സമീപം ന്യൂ ഫോം ഹോട്ടലിന് മുന്‍വശത്താണ് അപകടം. കാറിൽ കൂടെയുണ്ടായിരുന്ന പാലക്കുറ്റി സ്വദേശി ഹാരിസിന് സാരമായി പരിക്കേറ്റു.

വയനാട് ഭാഗത്തു നിന്നും കൊടുവള്ളിയിലേക്ക് വരികയായിരുന്ന കാറും ഗ്യാസ് സിലിണ്ടറുകള്‍ കയറ്റി വയനാട്ടിലേക്ക് പോകുകയായിരുന്ന ലോറിയും കൂട്ടിയിടിച്ചാണ് അപകടം. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ഗഫൂറിനെയും ഹാരിസിനെയും ഉടന്‍ തന്നെ കൊടുവളളിയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലുമെത്തിച്ചെങ്കിലും ഗഫൂറിനെ രക്ഷിക്കാനായില്ല. മയ്യത്ത് നമസ്‌കാരം ഇന്ന് രാത്രി 10 മണിക്ക് കൊടുവള്ളി ജുമാമസ്ജിദില്‍.