ശ്രീനഗര്‍: ജമ്മു കാശ്മീരില്‍ വീണ്ടും പാക് സൈന്യത്തിന്‍റെ പ്രകോപനം. ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയിലെ കൃഷ്ണഘാട്ടി മേഖലയില്‍ പാക് സൈന്യം നടത്തിയ വെടിനിര്‍ത്തല്‍ കരാര്‍ ലഘനത്തില്‍ രണ്ടു ജവാന്മാാര്‍ കൊല്ലപ്പെട്ടു. കൊല്ലപ്പെട്ട ജവാന്‍മാരുടെ മൃതദേഹം വികൃതമാക്കി പാക് സൈന്യത്തിന്‍റെ പ്രകോപനം. പാക് നടപടിക്കെതിരെ ശക്തമായ തിരിച്ചടിയുണ്ടാകുമെന്ന് ഇന്ത്യന്‍ സൈന്യം വ്യക്തമാക്കി.
പാക് വെടിവയ്പ്പില്‍ രണ്ടു പ്രദേശവാസികള്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ആക്രമണം ഇനിയും തുടരാനുള്ള സാഹചര്യത്തില്‍ സൈന്യം മേഖലയില്‍ അതീവ ജാഗ്രത പുലര്‍ത്തുന്നുണ്ട്. വെടിവെപ്പിനെ തുടര്‍ന്ന് ഇന്ത്യന്‍ സേന ശക്തമായ പ്രത്യാക്രമണം നടത്തിയതായി അതിര്‍ത്തി രക്ഷാ സേനാ വൃത്തങ്ങള്‍ വ്യക്തമാക്കി.
അതെ സമയം കശ്മീരിലെ സുരക്ഷാ സ്ഥിതിഗതികളും, സുഖ്മ ആക്രമണവും ചര്‍ച്ചെചെയാന്‍ കേന്ദ്രആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗിന്റെ വസതിയില്‍ ഉന്നതതല യോഗം വിളിച്ചു. ആഭ്യന്തരമന്ത്രാലയ സെക്രടറി, സിആര്‍പിഎഫിന്റെയും, ഐബിയുടെയും മേധാവികള്‍, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.
