തകരാര്‍ പരിഹരിക്കാന്‍ ശ്രമം നടക്കുന്നു

തിരുവനന്തപുരം: ബിഎസ്എന്‍എല്‍ മൊബൈല്‍ ഡാറ്റാ നെറ്റ്‍വര്‍ക്ക് കഴിഞ്ഞ മൂന്ന് മണിക്കൂറായി അവതാളത്തില്‍. കാരണം ചെന്നൈയിലെ സാങ്കേതികതകരാറാണെന്ന് ബിഎസ്എന്‍എല്‍ അറിയിച്ചു.

തകരാര്‍ പരിഹരിക്കാന്‍ ശ്രമം നടക്കുന്നു എന്നാണ് ബിഎസ്എന്‍എല്‍ നല്‍കുന്ന വിവരം. ചില സമയങ്ങളില്‍ മാത്രമാണ് ഡാറ്റാ കിട്ടുന്നത്. ഇതുമായി ബന്ധപ്പെട്ട് നിരവധി പരാതികളാണ് ബിഎസ്എന്‍എല്‍-ന്‍റെ കസ്റ്റമര്‍ കെയറിലേക്ക് വരുന്നത്.