പാർലമെന്‍റിന്‍റെ ബജറ്റ് സമ്മേളനം ജനുവരി 31ന് ആരംഭിക്കും.

ദില്ലി: പാർലമെന്‍റിന്‍റെ ബജറ്റ് സമ്മേളനം ജനുവരി 31ന് ആരംഭിക്കും. ഫെബ്രുവരി ഒന്നിനാണ് ഇടക്കാല ബജറ്റ്. ജനുവരി 31 മുതല്‍ ഫെബ്രുവരി 13 വരെ പാര്‍ലമെന്‍റ് ബജറ്റ് സമ്മേളനം ചേരും.

ഇന്ന് ചേർന്ന പാർലമെന്‍ററി കാര്യ മന്ത്രിസഭ സമിതിയാണ് ബജറ്റ് സമ്മേളനത്തിന്‍റെ തീയതി നിശ്ചയിച്ചത്. ലോക്സഭാ തെരെഞ്ഞെടുപ്പിന് മുൻപുള്ള അവസാന പാർലമെന്‍റ് സമ്മേളനമായിരിക്കും ഇത്.