ഹോട്ടലിലുണ്ടായ തീപിടിത്തത്തിൽ മരിച്ച മൂന്നുപേരുടെയും മൃതദേഹങ്ങൾ ഇന്ന് രാവിലെ എട്ടുമണിയോടെ കൊച്ചിയിലെത്തിക്കും. മൃതദേഹങ്ങൾ പെട്ടന്ന് നാട്ടിലെത്തിക്കാൻ നടപടി സ്വീകരിക്കാൻ നിർദേശം നൽകിയതായി ഇന്നലെ മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചിരുന്നു.  

ദില്ലി: ഹോട്ടലിലുണ്ടായ തീപിടിത്തത്തിൽ മരിച്ച മൂന്നുപേരുടെയും മൃതദേഹങ്ങൾ ഇന്ന് രാവിലെ എട്ടുമണിയോടെ കൊച്ചിയിലെത്തിക്കും. മൃതദേഹങ്ങൾ പെട്ടന്ന് നാട്ടിലെത്തിക്കാൻ നടപടി സ്വീകരിക്കാൻ നിർദേശം നൽകിയതായി ഇന്നലെ മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചിരുന്നു. 

ചോറ്റാനിക്കര സ്വദേശികളായ നളിനിയമ്മ, മക്കളായ വിദ്യാസാഗർ, ജയശ്രീ എന്നിവരാണ് ദില്ലിയിലെ ഹോട്ടലിലുണ്ടായ തീപിടുത്തത്തിൽ മരിച്ച മലയാളികൾ. വിവാഹ ചടങ്ങിൽ പങ്കെടുക്കാൻ ദില്ലിയിലെത്തിയ പതിമൂന്നംഗ സംഘത്തിലെ അംഗങ്ങളായിരുന്നു ഇവർ.