ആന്ധ്രയില്‍ വാഹനാപകടം: നാല് മലയാളികള്‍ മരിച്ചു

First Published 11, Mar 2018, 10:34 AM IST
bus Accident in Andhra pradesh 4 Keralites died
Highlights
  • ആന്ധ്രയില്‍ വാഹനാപകടം: നാല് മലയാളികള്‍ മരിച്ചു

ഹൈദരാബാദ്:കാസർഗോഡ് നിന്നും തിരുപ്പതിയിലേക്ക് തീർത്ഥാടനത്തിന് പോയ കുടുംബം സഞ്ചരിച്ച വാഹനം അപകടത്തിൽപെട്ട് ദമ്പതികളടക്കം നാലുമരണം. കുമ്പളെ നായ്ക്കാപ്പ് സ്വദേശികളായ മഞ്ചപ്പഘട്ടി മഞ്ചപ്പഘട്ടിയുടെ ഭാര്യ സുന്ദരി സഹോദരൻ പക്കീരഘട്ടി ഇവരുടെ ബന്ധുവും കാസർഗോഡ് മധൂർ സ്വദേശിയുമായ സദാശിവം എന്നിവരാണ് മരിച്ചത് . ഇന്നലെയാണ് ഇവർ കുടുംബവുമൊന്നിച്ച് തിരുപ്പതിയിലേക്ക് യാത്ര പുറപ്പെട്ടത്.

ഇന്ന് രാവിലെ നാലുമണിക്ക് ആന്ധ്രപ്രദേശിലെ ചിറ്റൂരിനടുത്ത് വച്ചാണ് അപകടം. ഇവർ സഞ്ചരിച്ചിരുന്ന മഹീന്ദ്ര സൈലോകാറിൽ സ്വകാര്യ ബസ് ഇടിക്കുകയായിരുന്നു. കാറിന്റെ പിറകവശത്തിരുന്നവരാണ് മരിച്ചത്. കാറിലുണ്ടായിരുന്ന മറ്റു  നാലു പേർക്ക് പരുക്കേറ്റിട്ടുണ്ട്.ഇതിൽ ഒരാളുടെ  ഗുരുതരമാണ്. ഇവരെ ചിറ്റൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
 

loader