ഡെറാഡൂണ്‍: കനത്ത മഴയെ തുടര്‍ന്നുണ്ടായ മണ്ണ് ഒലിപ്പില്‍ ബസ് ഒഴുക്കി പോകുന്ന ദൃശ്യങ്ങള്‍ പുറത്ത്. വാഹനത്തില്‍ ഉണ്ടായിരുന്ന യാത്രക്കാര്‍ രക്ഷപെട്ടതായി വാര്‍ത്ത ഏജന്‍സി എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു. ഉത്തരാഖണ്ഡില്‍ തുടര്‍ച്ചയായി ഉണ്ടായ മഴയില്‍ പത്തു പേര്‍ മരിച്ചതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ഹൈവേകളില്‍ ഗതാഗതം നിരോധിച്ചിരിക്കുകയാണ്. കനത്ത മഴയെ തുടര്‍ന്നു ബാഗേശ്വരില്‍ യാത്രക്കാരുമായി സഞ്ചരിച്ചിരുന്ന ബസ് ഒഴുകി പോകുന്ന ചിത്രവും സമൂഹമാധമങ്ങളില്‍ വൈറലായിരുന്നു. ബസില്‍ ഉണ്ടായിരുന്ന 20 യാത്രക്കാര്‍ക്കു പരുക്കുകള്‍ ഇല്ല എന്നാണ് റിപ്പോര്‍ട്ട്.