ബെയ്ജിംഗ്: സണ്‍ഷെയ്ഡില്‍ വീണ് കരയുന്ന മൂന്ന് വയസുകാരിയെ രക്ഷിക്കാന്‍ സ്പൈഡര്‍മാനെപ്പോലെ എത്തുന്ന വ്യാപാരിയാണ് സമൂഹ മാധ്യമങ്ങളിലെ താരം. സംഭവം നടക്കുന്നത് ചൈനയിലെ സെജിയാങ്ങ് മേഖലയില്‍‌ ജനുവരി 16നാണ്.

നാലാം നിലയിലെ വീട്ടിലെ ജനലിലൂടെയാണ് കുട്ടി സണ്‍ഷെയ്ഡില്‍ വീണത്. സണ്‍ഷെയ്ഡില്‍ വീണ് കുട്ടി കരയുന്നത് കണ്ടതിനെ തുടര്‍ന്ന് സമീപത്തുള്ള വ്യാപാരി കുട്ടിയെ രക്ഷിക്കാന്‍ എത്തുകയായിരുന്നു.

ഭിത്തിയിലൂടെ വലിഞ്ഞ് കയറി കുട്ടിയെ എടുത്തുയര്‍ത്തി രക്ഷപ്പെടുത്തി. കുട്ടിയെ രക്ഷിക്കാന്‍ വ്യാപാരി ശ്രമിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് പെറ്റ് ഷോപ്പ് നടത്തുന്നയാളും സഹായത്തിനെത്തി. കുട്ടിയെ രക്ഷിക്കുന്നതിന്‍റെ ദൃശ്യങ്ങള്‍ സിസിടിവി പ്ലസാണ് പുറത്ത് വിട്ടത്.